ജമ്മു കാശ്മീര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അനന്ത്നാഗ് മണ്ഡലത്തിലെ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ചു കൊന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് ഗുലാം മുഹമ്മദ് മിറിനെയാണ് (55) നൗഗാം വെരിനാഗിലെ വീട്ടിലെത്തിയ മൂന്നു ഭീകരര്‍ വെടിവച്ചു കൊന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനന്ത്നാഗിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു 'അതാല്‍' എന്നറിയപ്പെട്ടിരുന്ന മിര്‍. മിറിനു നല്‍കിയിരുന്ന സര്‍ക്കാര്‍ സുരക്ഷ ഫെബ്രുവരിയില്‍ പിന്‍വലിച്ചിരുന്നു.
കാശ്മീരില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു - security
അനന്ത്നാഗ് ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് ഗുലാം മുഹമ്മദ് മിറിനെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്
bjp leader
ഇത് രണ്ടാം തവണയാണ് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കു നേരെയുള്ള ഭീകരരുടെ വെടിവെപ്പ്. കഴിഞ്ഞ മാസം കിഷ്ത്വാറില്‍ ആര്‍എസ്എസ് നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്തി മെഹ്ബൂബ മുഫ്തി മിറിന്‍റെ മരണത്തില്‍ അപലപിച്ചു.