ബംഗ്ലരൂ:രാജീവ് ഗാന്ധിയേയും നാഥുറാം ഗോഡ്സെയും താരതമ്യം ചെയ്ത് കർണാടക ബിജെപി എംപി നളിൻ കുമാർ കടീൽ. ഗോഡ്സെ ഒരാളെയും അജ്മൽ കസബ് 72പേരെയുമാണ് കൊലപ്പെടുത്തിയത്. എന്നാൽ രാജീവ് ഗാന്ധി 17,000 പേരെ കൊലപ്പെടുത്തി. ഇതിൽ കൂടുതൽ ക്രൂരനായ വ്യക്തി ആരാണെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. അജ്മൽ കസബിന്‍റെ പേരിനൊപ്പം തന്നെയാണ് രാജീവ് ഗാന്ധിയുടെയും പേര് ചേർക്കേണ്ടത്. 1984 സിഖ് വിരുദ്ധ കലാപത്തിനും, ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനും ശേഷം രാജീവ് ഗാന്ധി പ്രതിപക്ഷത്തിനെ ലക്ഷ്യം വെച്ചാണ് പ്രവർത്തിച്ചതെന്നും, പിന്നീട് ഉണ്ടായ കലാപത്തിൽ മൂവായിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നും നളിൻ കുമാർ കടീൽ പറഞ്ഞു.
രാജീവ് ഗാന്ധിയേയും ഗോഡ്സെയും താരതമ്യം ചെയ്ത് ബിജെപി എംപി
നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയാക്കിയ പ്രഗ്യാ സിങിന്റെ വിവാദ പരാമർശത്തിനിടയിലാണ് രാജീവ് ഗാന്ധിയേയും ഗോഡ്സെയും താരതമ്യം ചെയ്ത് ബിജെപി എംപി നളിൻ കുമാർ കടീലിന്‍റെ പരാമർശം.
രാജീവ് ഗാന്ധിയേയും ഗോഡ്സെയും താരതമ്യം ചെയ്ത് ബിജെപി എംപി
നാഥുറാം ഗോദ്സെ ദേശഭക്തനായിരുന്നു എന്ന പ്രഗ്യാ സിങിന്റെ പരാമർശം വിവാദമായിരുന്നു. പ്രഗ്യയുടെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും പരാമര്‍ശത്തില്‍ പ്രഗ്യ പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രഗ്യാ സിങ് ട്വിറ്ററിലൂടെ മാപ്പ് പറയുകയായിരുന്നു.