ഹൈദരാബാദ്: ഉമിനീര്‍ വിലക്കിനെ തുടര്‍ന്ന് പന്തിന്‍റെ തിളക്കം നിലനിര്‍ത്താന്‍ ഐസിസി മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. കൊവഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ഐസിസി ഉമിനീര്‍ വിലക്ക് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ബൗളേഴ്സിന് ഉമിനീര്‍ ഉപയോഗിക്കാതെ പിന്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തിന്‍റെ തിളക്കം വര്‍ദ്ധപ്പിച്ചില്ലെങ്കില്‍ റിവേഴ്സ് സ്വിങ് ഉള്‍പ്പെടെ ലഭിക്കാന്‍ സാധ്യത കുറവാണ്. ഈ പശ്ചാത്തലത്തിലാണ് ഭുവനേശ്വറിന്‍റെ പ്രതികരണം. ഈ വര്‍ഷം ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നേരത്തെ കൊവിഡ് 19 കാരണം മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്.
പന്തിന്‍റെ തിളക്കം നിലനിര്‍ത്താന്‍ പകരം സംവിധാനം വേണമെന്ന് ഭുവനേശ്വര്‍
കൊവിഡ് 19 കാരണം അനിശ്ചിതമായി മാറ്റിവെച്ച ഐപിഎല്‍ 13ാം പതിപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന പ്രതീക്ഷയും ഇന്ത്യന്‍ പേസര്‍ ഭുനവേശ്വര്‍ കുമാര്‍ പങ്കുവെച്ചു.
ഭുവനേശ്വര്‍ കുമാര്‍
രാജ്യത്തിനായി 178 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 236 വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയത്. ഏകദിന മത്സരങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍. 114 മത്സരങ്ങില്‍ നിന്നായി 132 വിക്കറ്റുകളാണ് പേസര്‍ സ്വന്തം അക്കൗണ്ടില്‍ കുറിച്ചത്. 2016-ല്‍ പാകിസ്ഥാന് എതിരെ ബംഗളൂരുവില്‍ നടന്ന ടി-20 മത്സരത്തിലാണ് ഭുവനേശ്വര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 43 ടി-20 മത്സരങ്ങളില്‍ നിന്നും 41 വിക്കറ്റുകളും അദ്ദേഹത്തിന്‍റെ പേരിലുണ്ട്.