സാമ്പത്തിക ക്രമക്കേട്: ആന്‍റോ ആന്‍റണിയുടെ കുടുംബത്തിനെതിരെ ആരോപണം - bank loan
ആന്‍റോ ആന്‍റണിയുടെ ഭാര്യയുടെയും സഹോദരങ്ങളുടെയും പേരിൽ അനധികൃതമായി വായ്പ തരപ്പെടുത്തിയെന്നാണ് ആരോപണം
പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ കുടുംബം വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി. സ്ഥാനാര്‍ഥിയുടെ ഭാര്യയുടെയും സഹോദരങ്ങളുടെയും പേരിൽ അനധികൃതമായി വായ്പ തരപ്പെടുത്തിയെന്നാണ് ആരോപണം. എംപിയുടെ സഹോദരനും കോൺഗ്രസ് നേതാവുമായിരുന്ന ചാൾസ് ആന്‍റണി പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആയിരിക്കെ 12 കോടിയുടെ ക്രമക്കേട് നടത്തിയെന്നും ബാങ്ക് ഭരണസമിതി മുന്‍ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വീടുവെച്ച് ഭൂമിയുടെ വില പെരുപ്പിച്ചുകാട്ടി കാട്ടിയാണ് എംപിയുടെ കുടുംബം ക്രമക്കേട് നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് കൂടിയായ സിറിയക് ലൂക്കോസ് ആരോപിക്കുന്നു. എംപിയുടെ കുടുംബം വായ്പയെടുത്ത പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കും മൂന്നിലവ് സർവീസ് സഹകരണ ബാങ്കും പ്രതിസന്ധിയിലായി. ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് 2018 നവംബറിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ വ്യക്തമാക്കി.