കേരളം

kerala

ETV Bharat / briefs

സ്വയംഭരണ കോളജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനം

നിയമഭേദഗതി എത്രയും വേഗം കൊണ്ടുവന്ന് പുതിയ കോളജുകളുടെ സ്വയംഭരണാവകാശത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

clg

By

Published : Jun 1, 2019, 4:40 PM IST

Updated : Jun 1, 2019, 8:17 PM IST

തിരുവനന്തപുരം: സംസ്ഥാന സ്വയംഭരണ കോളജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ സ്വയംഭരണ കോളജുകളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമഭേദഗതിക്ക് ശേഷം മാത്രമേ കോളജുകളുടെ സ്വയംഭരണാവകാശത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കൂ.

സ്വയംഭരണ കോളജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനം

ഗുണപരമായ മാറ്റമുണ്ടാക്കാൻ സംസ്ഥാനത്തെ സ്വയംഭരണ കോളജുകൾക്ക് സാധിച്ചിട്ടില്ല. പല കോളജുകളിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു തുടങ്ങിയ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. സ്വയംഭരണ കോളജുകളുടെ അക്കാദമിക് കൗൺസിലും ഗവേണിങ് ബോഡിയിലും വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കുക, കോളേജുകളുടെ പുതിയ സിലബസുകളുടെ കരട് അംഗീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ആറുമാസമായി നീട്ടുക തുടങ്ങിയ ഭേദഗതികൾ ആണ് കൊണ്ടുവരുന്നത്. ഡോ ജോയി ജോബ് കുളവേലിലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി നൽകിയ റിപ്പോർട്ടിന് മന്ത്രി കെടി ജലീലിനെ അധ്യക്ഷതയിൽ ചേർന്ന ഓട്ടോണമി അപ്രൂവൽ കമ്മിറ്റി അംഗീകാരം നൽകി. സ്വയം ഭരണ കോളജുകളുടെ പ്രവർത്തനം കൂടുതൽ ജനാധിപത്യപരമാക്കുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു.

നിലവിലെ 19 സ്വയംഭരണ കോളജുകളുടെ പ്രവർത്തനം വിലയിരുത്തിയ യോഗം അസംതൃപ്തികൾ പരിഹരിച്ച് മുന്നോട്ടു പോകാനും തീരുമാനിച്ചു. നിയമഭേദഗതി എത്രയും വേഗം കൊണ്ടുവന്ന് പുതിയ കോളജുകളുടെ സ്വയംഭരണാവകാശത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Last Updated : Jun 1, 2019, 8:17 PM IST

ABOUT THE AUTHOR

...view details