മംഗലാപുരം : മോണോവീല്‍ ബൈക്ക് നിര്‍മ്മിച്ച് മംഗലാപുരം വലച്ചില്‍ ശ്രീനിവാസ ടെക്നിക്കൽ കോളേജിലെ നാലാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍. പ്രോജക്ടിന്‍റെ ഭാഗമായാണ് ഒറ്റ ചക്രത്തില്‍ സഞ്ചരിക്കുന്ന ബൈക്ക് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത്. സാധാരണ ബൈക്കിന്‍റെ ഭാഗങ്ങളാണ് മോണോ ബൈക്ക് നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു സമയം ഒരാള്‍ക്ക് മാത്രമാണ് മോണോ ബൈക്കില്‍ സഞ്ചരിക്കാനാവുക.
മോണോവീല്‍ ബൈക്ക് നിര്‍മ്മിച്ച് ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍ - karnataka
പ്രോജക്ടിന്‍റെ ഭാഗമായാണ് ഒറ്റ ചക്രത്തില്‍ സഞ്ചരിക്കുന്ന ബൈക്ക് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത്
മോണോവീല്‍ ബൈക്ക് നിര്‍മ്മിച്ച് ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍
പതിനെട്ടായിരം രൂപ മാത്രം മുതല്‍മുടക്കുള്ള വാഹനം കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് ഉപകാരപ്രദമാകുന്നമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകന്‍ സന്തോഷ് കുമാറിന്‍റെ മാർഗനിർദേശത്തില്‍ മോഹിത് എൻ മാധവ്, പൃഥ്വി എച്ച് ആചാര്യ, നവീൻ, പ്രമോദ് എന്നിവരാണ് മോണോ ബൈക്കിന്‍റെ രൂപകല്‍പ്പനക്ക് പിന്നില്‍.