കേരളം

kerala

ETV Bharat / briefs

ഐ‌എസ്‌ തീവ്രവാദികളുടെ കുട്ടികളെ അഭയാർഥി ക്യാമ്പില്‍ നിന്ന് രക്ഷപ്പെടുത്തി - ഓസ്ട്രേലിയ

കുട്ടികളെ രഹസ്യമായാണ് രക്ഷപ്പെടുത്തിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ‌എസ്‌ തീവ്രവാദികളുടെ ഓസ്‌ട്രേലിയൻ കുട്ടികളെ അഭയാർഥി ക്യാമ്പില്‍ നിന്ന് രക്ഷപ്പെടുത്തി

By

Published : Jun 24, 2019, 11:46 AM IST

സിറിയ: ഐ‌എസ്‌ തീവ്രവാദികളുടെ ഓസ്ട്രേലിയന്‍ സംഘത്തിലെ കുട്ടികളെ സിറിയയിലെ അഭയാർഥി ക്യാമ്പില്‍ നിന്നും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ രക്ഷപ്പെടുത്തി. കുട്ടികളെ രഹസ്യമായാണ് രക്ഷപ്പെടുത്തിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ അവസ്ഥയിൽ നിന്ന് അവരെ മോചിപ്പിച്ചതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ കുട്ടികളെ യുദ്ധമേഖലയിലേക്ക് കൊണ്ടുപോകുന്നത് ഹീനമായ പ്രവര്‍ത്തിയാണ്. മാതാപിതാക്കളുടെ കുറ്റകൃത്യങ്ങള്‍ക്ക് കുട്ടികള്‍ ശിക്ഷിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ ഭീകരന്‍ ഖാലിദ് ഷാരൂഫിന്‍റെ മൂന്ന് കുട്ടികളും രക്ഷപ്പെടുത്തിയ കുട്ടികളുടെ സംഘത്തിലുണ്ട്.

ABOUT THE AUTHOR

...view details