തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായിട്ടും തീരദേശവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമെന്ന് ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം. കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവരെ അവഗണിക്കുന്നുവെന്നും തീരദേശവാസികളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ ഏറ്റെടുക്കണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു.
തീരദേശവാസികളോടുള്ള അനാസ്ഥ പ്രതിഷേധാര്‍ഹമെന്ന് ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം
തിരുവനന്തപുരത്ത് കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം സന്ദര്‍ശനം നടത്തി.
ആഗോള താപനവും അശാസ്ത്രീയ പുലിമുട്ട് നിർമ്മാണവും കാരണം ജനവാസകേന്ദ്രങ്ങളിലേക്ക് കടല്‍ കയറി. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി അശാസ്ത്രീയമായി പുലിമുട്ട് നിർമ്മിച്ചത് തീര ശോഷണത്തിന് കാരണമായി. പരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല. 425 കോടി രൂപ പുനരധിവാസത്തിന് വേണ്ടി പ്രഖ്യാപിച്ചെങ്കിലും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സൂസപാക്യം ആരോപിച്ചു. കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ മണല്‍ച്ചാക്കിന് പകരം കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കണം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം. മുതലപ്പൊഴി ഫിഷിംഗ് ഹാർബർ ശാസ്ത്രീയമായി നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.