തിരുവനന്തപുരം: കല്ലട ബസിൽ യാത്രാക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് ലഘുവായി കാണാൻ കഴിയില്ല. പയ്യന്നൂർ സ്വദേശി മോഹനൻ ബസിൽ നിന്നും തെറിച്ചു വീണ സംഭവത്തിൽ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കല്ലട ബസില്‍ യാത്രക്കാരിക്ക് പീഡനം: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം
ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിനാകില്ലെന്നും നിയമപരമായി നേരിടുന്നതിന് പരിമിതികൾ ഉണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ
ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ
പൊലീസ് മേധാവിയുമായി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ചർച്ച നടത്തും. അതേസമയം ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിനാകില്ലെന്നും നിയമപരമായി നേരിടുന്നതിന് പരിമിതികൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാർ, ട്രാൻസ്പോർട്ട് സെക്രട്ടറിമാർ എന്നിവരുമായി ചർച്ച നടത്തുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.