കേരളം

kerala

ETV Bharat / briefs

എയര്‍ ഇന്ത്യയിലെ ജയ്ഹിന്ദിന് പരിഹാസവുമായി മെഹബൂബ മുഫ്തി - മെഹബൂബ മുഫ്തി

രാജ്യസ്നേഹത്തിന്‍റെ പേരില്‍ ആകാശത്തുള്ളവരെ പോലും വെറുതെ വിടുന്നില്ല എന്നായിരുന്നു മെഹബൂബയുടെ വിമര്‍ശനം.

മെഹബൂബ മുഫ്തി

By

Published : Mar 5, 2019, 12:50 PM IST

യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയ ശേഷം ജയ്ഹിന്ദ് പറയണമെന്ന എയര്‍ ഇന്ത്യ നിര്‍ദ്ദേശത്തെ പരിഹസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. രാജ്യസ്നേഹത്തിന്‍റെ പേരില്‍ ആകാശത്തുള്ളവരെ പോലും വെറുതെ വിടുന്നില്ലഎന്നായിരുന്നു മെഹബൂബയുടെ വിമര്‍ശനം.

ട്വിറ്റര്‍ വഴിയായിരുന്നു മെഹബൂബയുടെ പരിഹാസം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഇത്തരത്തിലുള്ള നടപടികളെന്നുംട്വീറ്റില്‍ മെഹബൂബ കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാനായി അശ്വനി ലോഹാനി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു അറിയിപ്പിന് ശേഷം ജയ്ഹിന്ദ്മുഴക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയത്. പൈലറ്റിനും ക്യാബിന്‍ക്രൂ അംഗങ്ങള്‍ക്കുംഈ ഉത്തരവ് ബാധകമാണ്. നേരത്തെ 2016 ല്‍ ഇതേ പദവിയിലിരുന്നപ്പോഴും ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അശ്വനി മുന്നോട്ട് വെച്ചിരുന്നു.

ABOUT THE AUTHOR

...view details