വാഷിങ്‌ടണ്‍: അലബാമ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്‌പില്‍ എട്ട് വയസുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. റിവർചേസ് ഗാലേരിയയിൽ നടന്ന വെടിവെയ്‌പിലാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് ഹൂവർ പൊലീസ് മേധാവി നിക്ക് ഡെർസിസ് പറഞ്ഞു. ഇരകളുടെ പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു.
വാഷിങ്ടണില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്‌പില്‍ എട്ട് വയസുകാരൻ കൊല്ലപ്പെട്ടു - എട്ട് വയസുകാരൻ കൊല്ലപ്പെട്ടു
മാളിനുള്ളിലെ ഫുഡ് കോർട്ടിന് സമീപം അജ്ഞാതർ വെടിയുതിര്‍ക്കുകയായിരുന്നു. മാളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു
അലബാമ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പിൽ എട്ട് വയസുകാരൻ കൊല്ലപ്പെട്ടു
മാളിനുള്ളിലെ ഫുഡ് കോർട്ടിന് സമീപം അജ്ഞാതർ വെടിയുതിര്‍ക്കുകയായിരുന്നു. മാളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. എല്ലാ ദിശകളിൽ നിന്നും അജ്ഞാതർ വെടിയുതിർത്തതായി മാളിൽ ഹോളിസ്റ്ററിൽ ജോലി ചെയ്യുന്ന അന്നാലിസ പോപ്പ് ടെലിഫോൺ അഭിമുഖത്തിൽ ഡബ്ല്യുബിഎംഎ-ടിവിയോട് പറഞ്ഞു. മാളിൽ നേരത്തെ നടന്ന വെടിവെയ്‌പില്‍ തോക്കുധാരിയെന്ന് തെറ്റിദ്ധരിച്ച ഒരു കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നിരുന്നു.