ഭോപ്പാലില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കുപ്പയില്‍ ഉപേക്ഷിച്ചു - കുപ്പ
പീഡനത്തിന് ശേഷം മരണപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം
മധ്യപ്രദേശ്: ഭോപ്പാലില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ മൃതദേഹം സമീപത്തെ കുപ്പത്തൊട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കടയിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. പീഡനത്തിന് ശേഷം മരണപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ആരംഭിക്കാന്‍ വൈകിയതായി വീട്ടുകാര്‍ ആരോപിച്ചു. പണത്തിന്‍റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അലിഗഢിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രാജ്യമെങ്ങും രോഷമുയര്‍ന്ന സാഹചര്യത്തിന് പിന്നാലെയാണ് മറ്റൊരു ക്രൂരത നടന്നിരിക്കുന്നത്. മനുഷ്യത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.