കേരളം

kerala

ETV Bharat / briefs

ഐടിബിപിയിലെ എട്ട് പേര്‍ക്ക് കൂടി കൊവിഡ്-19 - ITBP personnel covid news

ഇപ്പോള്‍ സേനയിലെ 70 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 221 പേര്‍ സുഖം പ്രാപിച്ചുവെന്ന് ഐടിബിപി

itbp
itbp

By

Published : Jun 25, 2020, 7:52 PM IST

ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ സേനയിലെ 70 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 221 പേര്‍ സുഖം പ്രാപിച്ചുവെന്ന് ഐടിബിപി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16922 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 473105 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 418 മരണങ്ങൾ കൂടി സംഭവിച്ചതോടെ മരണസംഖ്യ 14894 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് 186514 പേരാണഅ ചികിത്സയില്‍ കഴിയുന്നത്. 271697 പേര്‍ രോഗവിമുക്തി നേടി.

ABOUT THE AUTHOR

...view details