കേരളം

kerala

ETV Bharat / briefs

ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍; 15 ഭീകരരെ വധിച്ചു - isis

ഭീകരരില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, ഐഎസ് പതാക, യൂണിഫോം എന്നിവ കണ്ടെടുത്തു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.

ശ്രീലങ്കയില്‍ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു

By

Published : Apr 27, 2019, 11:13 AM IST

ശ്രീലങ്ക:സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊളംബോയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ അമ്പാര ജില്ലയിലെ സെയ്ന്തമരുതില്‍ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വീടുകളിലും പരിശോധന നടത്തണമെന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന നിർദേശം നല്‍കിയിരുന്നു.

ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുര്‍ബാനകള്‍ ഉണ്ടാകില്ലെന്നും കത്തോലിക്ക സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനമെന്ന് സഭ വ്യക്തമാക്കി. 253 പേര്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 76 പേരാണ് ഇതുവരെ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

ABOUT THE AUTHOR

...view details