ഗുവാഹത്തി: അസമില്‍ 49 പേര്‍ക്ക് കൂടി കൊവിഡ് 19. കഴിഞ്ഞ ദിവസം 269 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1877 ആയതായി ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. പുതിയ കേസുകളിൽ 33 എണ്ണം ഹൊജായിയിൽ നിന്നും ആറ് പേർ ധെമാജിയിൽ നിന്നും നാല് പേർ ബൊംഗൈഗാണില്‍ നിന്നും മൂന്ന് പേർ ബാർപേട്ടയിൽ നിന്നും ഒരാൾ ബക്സയിൽ നിന്നുമാണ്. വിവിധ ആശുപത്രികളില്‍ നിന്നായി 76 പേരാണ് ഇന്ന് രോഗവിമുക്തി നേടിയത്. ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 413 ആയി.
അസമില്‍ 47 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
അസമില്‍ ഇതുവരെ 126726 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 117650 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു
അതേസമയം വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്ന അസം സ്വദേശികളായ 69 പേരെയും കൊണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ യുക്രൈനിലെ കിയെവില്‍ നിന്ന് ഒരു വിമാനവും 37 യാത്രക്കാരുമായി റഷ്യയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയിലും ഒരു വിമാനം സംസ്ഥാനത്ത് എത്തി.
വിമാന സര്‍വീസ് പുനരാരംഭിച്ചത് മുതല്‍ വിവിധയിടങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തിയവരില്‍ 66 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം മുംബൈ-ദിബ്രുഗ്രഹ് ട്രെയിനിലെ 62 യാത്രക്കാര്‍ ഹോജായ് റെയില്‍വേ സ്റ്റേഷന് സമീപം ചെയിന്‍ വലിച്ച് ക്വാറന്റൈനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തി.അസമില്‍ ഇതുവരെ 126726 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 117650 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു.