ആംസ്‌റ്റര്‍ഡാം: മലേഷ്യൻ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ നാല് പേര്‍ക്ക് എതിരെ വധക്കേസ് ചുമത്തി. രാജ്യാന്തര അന്വേഷണത്തിന് നേതൃത്വം നല്‍കിയ നെതര്‍ലൻഡ്സിലെ കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുക. സെർജി ഡുബിൻസ്കി, ഒലേഗ് പുലാറ്റോവ്, ഇഗോർ ഗിർകിൻ എന്നീ റഷ്യക്കാരും യുക്രെയ്ൻകാരനായ ലിയോനിദ് ഗർച്ചെങ്കോയുമാണ് പ്രതികൾ.
മലേഷ്യൻ വിമാനം തകര്‍ത്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വധക്കേസ്
2014 ജൂലൈ 17നു നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലാലംപുരിലേക്കു പുറപ്പെട്ട മലേഷ്യ എയർലൈൻസിന്‍റെ എംഎച്ച് 17 വിമാനമാണ് തകര്‍ത്തത്.
കുറ്റാരോപിതരെ റഷ്യ കൈമാറില്ലെന്നുള്ളതിനാൽ അവരുടെ അഭാവത്തിലായിരിക്കും വിചാരണ നടക്കുക. റഷ്യയാണ് ദുരന്തത്തിന് കാരണമെന്ന് നെതർലൻഡ്‌സും ഓസ്ട്രേലിയയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിമാനം തകർന്നതുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യയുടെ നിലപാട്.
2014 ജൂലൈ 17നു നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലാലംപുരിലേക്കു പുറപ്പെട്ട മലേഷ്യ എയർലൈൻസിന്‍റെ എംഎച്ച് 17 വിമാനമാണ് തകര്‍ത്തത്. യുക്രെയ്‌ൻ സേനയും വിഘടനവാദികളായ റഷ്യൻ അനുകൂല വിമതരും തമ്മിൽ പോരാട്ടം നടക്കുന്ന കിഴക്കൻ യുക്രെയ്‌നു മുകളിലൂടെ പറക്കുമ്പോൾ വിമാനം മിസൈലേറ്റ് തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 298 യാത്രക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടു.