കൊല്ലം: ജില്ലയിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 30 പേർ രോഗമുക്തി നേടി. 22 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
കൊല്ലത്ത് 30 പേർ കൂടി കൊവിഡ് മുക്തി നേടി - കൊല്ലം കൊവിഡ്
ജില്ലയിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സൗദിയില്‍ നിന്നും എത്തിയ നീണ്ടകര പുത്തന്‍തുറ സ്വദേശി (29), പുനലൂര്‍ വിളക്കുവട്ടം സ്വദേശി(24), പുനലൂര്‍ നെല്ലിപ്പള്ളി സ്വദേശി(14), കാവനാട് സ്വദേശിനി(42), പടപ്പക്കര സ്വദേശി(28), പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശിനികൾ (33, 7, 5), പുനലൂര്‍ പ്ലാച്ചേരി സ്വദേശിനി(44), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(51), പുനലൂര്‍ വാളക്കോട് സ്വദേശി(24), ചിതറ കലയപുരം സ്വദേശിനി(24), പുനലൂര്‍ കോമളംകുന്ന് സ്വദേശിനി(53), പുനലൂര്‍ നെല്ലിപ്പള്ളി സ്വദേശിനികൾ (70, 54, 18), പട്ടാഴി വടക്കേകര പടിഞ്ഞാറുവിള സ്വദേശി(70), ചിതറ ബൗണ്ടര്‍മുക്ക് സ്വദേശിനികൾ (32, 67, 26), പുനലൂര്‍ വിളക്കുപാറ സ്വദേശിനി(46), കടയ്ക്കല്‍ അറകുലം സ്വദേശി(30) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(49), ചിതറ കലയപുരം സ്വദേശി(33), ഇളമാട് തേവന്നൂര്‍ സ്വദേശി(32) എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല.