കേരളം

kerala

ബംഗ്ലാദേശിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; 28 പേര്‍ മരിച്ചു

18 പുരുഷന്മാരുടെയും ഏഴ് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ബുരിഗംഗ നദിയിൽ നൂറിലധികം ​​യാത്രക്കാരുമായി സഞ്ചരിച്ച 'മോർണിംഗ് ബേർഡ്' എന്ന ബോട്ട് 'മോയൂർ -2' എന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു

By

Published : Jun 29, 2020, 3:19 PM IST

Published : Jun 29, 2020, 3:19 PM IST

28 people ferry capsizes Bangladesh's Buriganga river ഏഴ് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ബുരിഗംഗ നദി മോർണിംഗ് ബേർഡ് ധാക്ക
ബംഗ്ലാദേശിൽ യാത്രാ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ധാക്ക: ബംഗ്ലാദേശിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ബംഗ്ലാദേശ് ഉൾനാടൻ ജലഗതാഗത അതോറിറ്റി, ഫയർ സർവീസ്, റിവർ പൊലീസ്, കോസ്റ്റ് ഗാർഡ്, ബംഗ്ലാദേശ് നേവിയുടെ ഡൈവിംഗ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. ബുരിഗംഗ നദിയിൽ നൂറിലധികം ​​യാത്രക്കാരുമായി സഞ്ചരിച്ച 'മോർണിംഗ് ബേർഡ്' എന്ന ബോട്ട് 'മോയൂർ -2' എന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കുട്ടികളടക്കം 28 പേർ മുങ്ങിമരിച്ചു. നിരവധി പേരെ നദിയിൽ കാണാതായി. ചില യാത്രക്കാർ കരയിലേക്ക് നീന്തിക്കയറി.

18 പുരുഷന്മാരുടെയും ഏഴ് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനായിട്ടില്ലന്ന് സിവിൽ ഡിഫൻസ് ഡ്യൂട്ടി ഓഫീസർ ഷഹാദത്ത് പറഞ്ഞു. മുൻഷിഗഞ്ചിൽ നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന മോർണിംഗ് ബേർഡിൽ നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details