ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. ഇവരെ കൂടാതെ വ്യാജമദ്യം കഴിച്ച് നാല് പേര്‍കൂടി മരിച്ചെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയെന്നും ബാരാബങ്കി ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസിലെ മുഖ്യപ്രതി പപ്പു ജയ്സ്വാളിനെ ഏറ്റുമുട്ടലിന് ഒടുവില്‍ പൊലീസ് പിടികൂടിയിരുന്നു. മറ്റ് മൂന്ന് പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്.
ഉത്തര്‍പ്രദേശ് വ്യാജമദ്യ ദുരന്തം: 18 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം
തിങ്കളാഴ്ച രാത്രി ബാരാബങ്കിയിലെ രാംനഗറില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്.
ഫയല്‍ ചിത്രം
സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനും രാഷ്ട്രീയ ഗൂഢാലോചന ഉള്‍പ്പെടെയുള്ളവ അന്വേഷിക്കാനും സര്‍ക്കാര്‍ ഉന്നതതല സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ 10 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ബാരാബങ്കിയിലെ രാംനഗറില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്.