കേരളം

kerala

ETV Bharat / briefs

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം - new delhi

ജൂലായ് അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ്

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

By

Published : Jun 17, 2019, 3:25 AM IST

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ജൂണ്‍ 20ന് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം ജൂലായ് 26 വരെ നീണ്ടു നില്‍ക്കും. ജൂലായ് അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ്.

പ്രൊട്ടെം സ്‌പീക്കറായി നിശ്‌ചയിച്ചിട്ടുള്ള മദ്ധ്യപ്രദേശ് എം.പി ഡോ. വീരേന്ദ്രകുമാര്‍ ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം 10.30ന് ലോക്‌സഭ സ്‌പീക്കറുടെ ചേംബറില്‍ എത്തി ചുമതലയേല്‍ക്കും. പ്രൊട്ടെം സ്‌പീക്കറെ സഹായിക്കുന്ന എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹ്‌താബ് എന്നിവര്‍ ചേംബറില്‍ വീരേന്ദ്രകുമാറിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കലും സ്‌പീക്കറെ തെരഞ്ഞെടുക്കലുമാണ് പ്രൊട്ടെം സ്‌പീക്കറുടെ ചുമതല.

രാവിലെ 11 മണിക്ക് ആദ്യം മന്ത്രിസഭാംഗങ്ങളും തുടര്‍ന്ന് ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ എം.പിമാരും പ്രൊട്ടെം സ്‌പീക്കര്‍ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. 542 അംഗങ്ങളുടെ സത്യപ്രതിജ്ഞ രണ്ടു ദിവസം നീണ്ട് നില്‍ക്കും.

നിരവധി പുതിയ അംഗങ്ങളുള്ള സഭയില്‍ പുതിയ ആശയങ്ങള്‍ വിരിയട്ടെയെന്ന് സമ്മേളനത്തിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. സമ്മേളനത്തില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്‍റെ സഹകരണവും അദ്ദേഹം തേടിയെന്ന് യോഗ തീരുമാനം അറിയിച്ച പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. പശ്‌ചിമ ബംഗാളിലെ സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ജൂണ്‍ 20ന് പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കും. ജൂലായ് 4 ന് സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും. ജൂലായ് 5നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details