ബെംഗളൂരു: സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട സംഭവത്തിൽ തന്‍റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് യുവതി. മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയാണ് തന്‍റെ ജീവനിൽ ഭീഷണിയുണ്ടെന്ന് കാട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സൊമാറ്റോ കേസ്; സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട് ഹിതേഷ ചന്ദ്രാനി - ഹിതേഷ ചന്ദ്രാനി
താൻ പറയുന്നതെന്തും വളച്ചൊടിക്കപ്പെടുന്നതിനാൽ നിശ്ശബ്‌ദത പാലിക്കുകയാണെന്നും ഹിതേഷ ചന്ദ്രാനി വ്യക്തമാക്കി
സംഭവം നടന്നത് മുതൽ താൻ പീഡിപ്പിക്കപ്പെടുകയാണെന്നും തന്‍റെ ജീവനിൽ ഭീഷണിയുണ്ടെന്നുമാണ് യുവതി കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. താൻ പറയുന്നതെന്തും വളച്ചൊടിക്കപ്പെടുന്നതിനാൽ താൻ നിശ്ശബ്‌ദത പാലിക്കുകയാണെന്നും അവർ വ്യക്തമാക്കി. തന്നെ പിന്തുണയ്‌ക്കുന്നതിനായി തനിക്ക് ഒരു പിആർ ഏജൻസിയില്ലെന്നും ഇപ്പോൾ ചികിത്സ നടത്തി കൊണ്ടിരിക്കുകയാണെന്നും യുവതി അറിയിച്ചു.
ഫോൺ കോളുകൾക്ക് പുറമെ ഇമെയിൽ, വാട്ട്‌സ് ആപ്പ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പലരും തന്നെ ആക്രമിക്കുകയാണെന്നും പരാതി പിൻവലിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും ഹിതേഷ ചന്ദ്രാനി പോസ്റ്റിലൂടെ വെളിപ്പെടുത്തി. ജുഡീഷ്യറിയിൽ ഉറച്ചു വിശ്വസിക്കുന്ന താൻ പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.