ന്യൂഡൽഹി: സിക വൈറസ് ഒരു പകര്‍വ്യാധിയല്ലെന്നും എന്നാല്‍, രോഗം ഗുരുതരമായ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും ആരോഗ്യ വിദഗ്ധനായ ഡോ. നരേഷ് ഗുപ്ത. ഈ വൈറസ് പ്രാദേശിക പകർച്ചവ്യാധികളിൽ സംഭവിക്കുന്ന ഒന്നാണെന്നും ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിന്‍റെ (എം.എ.എം.സി) ഡയറക്ടർ കൂടിയായ ഡോ. നരേഷ് പറഞ്ഞു.
'സിക ഒരു പകര്‍ച്ചവ്യാധിയല്ല'; കൃത്യമായ നീക്കത്തിലൂടെ നിയന്ത്രിക്കാമെന്ന് ആരോഗ്യ വിദഗ്ധന്‍
സിക വൈറസ് പകര്‍ച്ചവ്യാധിയല്ലെങ്കിലും ആരും വിലകുറച്ച് കാണരുതെന്ന് എം.എ.എം.സി ഡയറക്ടറായ ഡോ. നരേഷ് ഗുപ്ത.
'സിക ഒരു പകര്‍ച്ചവ്യാധിയല്ല'; കൃത്യമായ നീക്കത്തിലൂടെ നിയന്ത്രിക്കാമെന്ന് ആരോഗ്യ വിദഗ്ധന്‍
സിക പ്രാദേശിക പകർച്ചവ്യാധികളിൽ ഒന്നായതുകൊണ്ട് തന്നെ സംസ്ഥാനങ്ങളിലോ മറ്റോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ സെന്‍റിനല്‍ നിരീക്ഷണം എടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സികയെ ആരും വിലകുറച്ച് കാണരുത്. കൊവിഡിന്‍റെ കാര്യത്തില്‍ അനേകം വകഭേദങ്ങള്‍ ഉണ്ട്. കൃത്യമായ നിരീക്ഷണത്തിലൂടെയും പരിശോധനയിലൂടെയും ഈ വൈറസ് നിയന്ത്രിക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നരേഷ് പറഞ്ഞു.
ALSO READ:യു.പി തെരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കളുമായി ജെ.പി നദ്ദ വെള്ളിയാഴ്ച ചര്‍ച്ച നടത്തും