സുര്‍ഗജ: ഭുമിയിലെ പ്രത്യേക പ്രതിഭാസമായ നോ ഷാഡോ ഡേ (നിഴല്‍ ഇല്ലാത്ത) ദിവസം ആണ് കടന്ന് പോയതെന്ന് ശാസ്ത്രജ്ഞര്‍. ചത്തീസ്ഗഡിലെ സർഗുജയിലാണ് പ്രതിഭാസം ഏറ്റവും നന്നായി അനുഭവപ്പെട്ടത്. ഇവിടെയാണ് 'ഉത്തരായനരേഖ' കടന്നു പോകുന്ന കേന്ദ്രം. ഉത്തരായനകാലത്തിന്‍റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശ രേഖയാണ് ഉത്തരായനരേഖ അല്ലെങ്കില്‍ (Tropic of Cancer). ഉത്തരായനത്തിന്‍റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർധ ഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക് നേരെ മുകളിൽ എത്തുന്നു.
കഴിഞ്ഞുപോയത് 'നിഴലില്ലാത്ത ദിവസം': അപൂര്‍വ പ്രതിഭാസം വര്‍ഷത്തിലൊരിക്കല്‍ - Tropic of Cancer
ഉത്തരായനത്തിന്‍റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക് നേരെ മുകളിൽ എത്തുന്നു. ഇതോടെ പ്രദേശത്ത് നിഴല്‍ രൂപപ്പെടില്ല
ഈ സമയം പ്രദേശത്ത് സൂര്യ പ്രകാശത്തില്‍ നിന്നും നിഴല്‍ രൂപപെടില്ല. സൂര്യന്‍ കൃത്യം തലക്ക് മുകളില്‍ വരുന്നതിനാലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് കൂടാതെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലും ഇന്ന് തന്നെയായിരുന്നു.
എല്ലാ വര്‍ഷത്തിലും ഒരുദിവസം ഈ പ്രതിഭാസം ഉണ്ടാകും. ഉച്ചയ്ക്ക് 12 മണി മുതല്‍ 12.42 വരെയായിരുന്നു ഈ പ്രതിഭാസം. ചത്തീസ്ഗഡിലെ സൂരജ്പൂർ, കോറിയ ജില്ലകളിലും പ്രതിഭാസം കണ്ടെത്തി. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലാണ് നോ ഷാഡോ ഡേ ഉണ്ടാകുകയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര, മിസോറാം എന്നിവയാണ് സംസ്ഥാനങ്ങള്‍.