ഹൈദരാബാദ്:തെലങ്കാനയിൽ പുതിയതായി രൂപം കൊണ്ട വൈ എസ് ആർ തെലങ്കാന പാർട്ടി 'വെറും ഒരു എന്‍ജിഒ' മാത്രമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) മേധാവി രേവന്ത് റെഡ്ഡി. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ഷർമിളയാണ് പുതിയ പാർട്ടി രൂപീകരിച്ചത്.
വൈ എസ് ആർ തെലങ്കാന 'വെറും ഒരു എന്‍ജിഒ': രേവന്ത് റെഡ്ഡി - വൈ എസ് ആർ തെലങ്കാന
വൈ എസ് ആർ തെലങ്കാന പാർട്ടി 'വെറും ഒരു എന്‍ജിഒ' മാത്രമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) മേധാവി രേവന്ത് റെഡ്ഡി അഭിപ്രായപ്പെട്ടു.
വൈ എസ് ആർ തെലങ്കാന 'വെറും ഒരു എന്‍ജിഒ': രേവന്ത് റെഡ്ഡി
തെലങ്കാനയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഷർമിള പരിഹരിച്ചിട്ടില്ലെന്നും ഇതുവരെ ഒരു രാഷ്ട്രീയ സമീപനവും നടത്തിയിട്ടില്ലെന്നും ടിപിസിസി അധ്യക്ഷൻ ആരോപിച്ചു. കൂടാതെ സംസ്ഥാനത്ത് ജനങ്ങൾ ജനാധിപത്യമാണ് പിന്തുടരുന്നതെന്നും നയരൂപീകരണത്തിൽ സർക്കാരിനെ ഉപദേശിക്കാൻ പ്രതിപക്ഷ പാർട്ടിയായി തങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: വിനയ് പ്രകാശ് ട്വിറ്ററിന്‍റെ പരാതി പരിഹാര ഉദ്യോഗസ്ഥൻ