ഹൈദരാബാദ്: അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയുടെ മുഖത്തടിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈഎസ് ശർമിള. സംസ്ഥാന സർക്കാർ നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധത്തിനിടെയാണ് ശര്‍മിള മുഖത്തടിച്ചത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വനിത പൊലീസുകാരിയെ തള്ളിമാറ്റുകയും ചെയ്‌തു.
എസ്‌ഐയുടെ മുഖത്തടിച്ച് വൈഎസ് ശർമിള, വനിത പൊലീസുകാരിയെ തള്ളിമാറ്റി; സംഭവം അറസ്റ്റ് ശ്രമത്തിനിടെ - വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈഎസ് ശർമിള
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധത്തിനിടെയാണ് വൈഎസ് ശർമിള എസ്‌ഐയുടെ മുഖത്തടിച്ചത്
വൈഎസ് ശർമിള
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) ഓഫിസിലേക്ക് പ്രതിഷേധത്തിനായി ശര്‍മിള എത്തുന്നതറിഞ്ഞ് പൊലീസ് തമ്പടിച്ചിരുന്നു. തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്ത വൈഎസ് ശർമിളയെ ജൂബിലി ഹില്‍സ് സ്റ്റേഷനിലേക്ക് മാറ്റി. എസ്‌ഐയെ അടിക്കുന്ന ശര്‍മിളയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.