മുംബൈ : ദക്ഷിണ കൊറിയന്‍ സ്വദേശിയായ വനിത യൂട്യൂബര്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൊബീൻ ചന്ദ് മുഹമ്മദ് ഷെയ്ഖ് (19), മുഹമ്മദ് നഖീബ് സദരിയാലം അൻസാരി (20) എന്നിവരെയാണ് മുംബൈ പൊലീസ് ഇന്ന് പിടികൂടിയത്. ചൊവ്വാഴ്‌ച രാത്രി മുംബൈയിലെ ഖാര്‍ മേഖലയില്‍ രാത്രി ലൈവ് സ്‌ട്രീമിങ്ങിനിടെയാണ് യൂട്യൂബറെ യുവാക്കള്‍ ശല്യം ചെയ്‌തത്.
യൂട്യൂബറായ കൊറിയന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാക്കള്‍ അറസ്റ്റില്‍ - മുംബൈ പൊലീസ്
കൊറിയന്‍ യുവതിയെ സ്‌കൂട്ടറില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും യുവാക്കളിലൊരാള്‍ അവളുടെ തോളില്‍ കൈ വയ്‌ക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 354 വകുപ്പ് പ്രകാരമാണ് കേസ്
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 354ാം വകുപ്പ് പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അറസ്റ്റ് ചെയ്‌തത്. കൊറിയന്‍ യുവതിയെ യുവാക്കള്‍ തങ്ങളുടെ ഇരുചക്ര വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതും അവരില്‍ ഒരാള്‍ അവളുടെ കൈയില്‍ പിടിച്ച് വലിക്കുന്നതും ചുംബിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവം കൊറിയന്‍ യുവതിയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.