കേരളം

kerala

ETV Bharat / bharat

പ്രണയം വിലക്കിയതിൽ പക; പെൺസുഹൃത്തിന്‍റെ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്

കൂച്ച് ബെഹാറിലെ സിതാൽകുച്ചിയിലാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിക്കും പരിക്കേറ്റു. പ്രതി വിഭൂതി ഭൂഷൺ റോയ് പൊലീസ് പിടിയിൽ.

Youth kills three members of his girlfriend family  Love Rage  Youth kills three members of his lovers family  പ്രണയപ്പക  പ്രണയബന്ധം എതിർത്തതിന് കൊലപാതകം  സൗഹൃദം എതിർത്തതിന് കൊലപാതകം  കൊലപാതകം  പെൺകുട്ടിയുടെ വീട്ടുകാരെ കൊലപ്പെടുത്തി  പശ്ചിമ ബംഗാൾ കൊലപാതകം  തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തി  പ്രണയനൈരാശ്യം  പ്രണയബന്ധം  പെൺസുഹൃത്തിന്‍റെ മാതാപിതാക്കളെ കൊന്നു  കൂച്ച് ബെഹാർ  സൗഹൃദം വിലക്കിയതിൽ പക  സിതാൽകുച്ചി  love revenge
കൊലപാതകം

By

Published : Apr 7, 2023, 12:34 PM IST

Updated : Apr 7, 2023, 2:21 PM IST

കൂച്ച് ബെഹാർ (പശ്ചിമ ബംഗാൾ): പെൺസുഹൃത്തിന്‍റെ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിക്കും പരിക്കേറ്റു. യുവാവുമായുള്ള സൗഹൃദം എതിർത്തതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

പെൺകുട്ടിയുടെ പിതാവ് ബിമൽ ചന്ദ്ര ബർമൻ, അമ്മ നീലിമ ബർമൻ, മൂത്ത സഹോദരി റൂണ ബർമൻ എന്നിവരാണ് മരിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദത്തെ എതിർത്തിരുന്നു. ഇതിൽ വൈരാഗ്യം തോന്നിയ വിഭൂതി ഭൂഷൺ റോയ് എന്ന യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിക്കും മൂത്ത സഹോദരിക്കും പരിക്കേറ്റു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാതാപിതാക്കളും പെൺകുട്ടിയുടെ മൂത്ത സഹോദരിയും ചികിത്സയിലിരിക്കെ മരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരായിരുന്നു.

അമ്മ നീലിമ ബർമൻ സിതാൽകുച്ചി ഗ്രാമപഞ്ചായത്ത് അംഗവും ഭർത്താവ് ബിമൽ ചന്ദ്ര ബർമൻ തൃണമൂലിന്‍റെ എസ്‌സിഎസ്‌ടി ഒബിസി സെല്ലിന്‍റെ സിതാൽകുച്ചി ബ്ലോക്ക് പ്രസിഡന്‍റുമായിരുന്നു. വിഭൂതി ഭൂഷൺ റോയ് രാത്രിയിൽ രണ്ട് പേർക്കൊപ്പം ബിമലിന്‍റെ വീട്ടിലെത്തി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ആക്രമികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വിഭൂതി ഭൂഷൺ റോയിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചിരിക്കുകയാണ്. പ്രകോപിതരായ നാട്ടുകാർ സിതാൽകുച്ചി റോഡ് ഉപരോധിച്ചു.

കുറ്റാരോപിതനായ യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശിക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കൂച്ച് ബെഹാർ ജില്ലയിലെ അഡിഷണൽ പൊലീസ് സൂപ്രണ്ട് അമിത് വർമ പറഞ്ഞു.

ഹരിയാനയിൽ സഹോദരിയെ കൊലപ്പെടുത്തി യുവാവ്: ഹരിയാനയിലെ പാനിപ്പത്തിൽ വസ്‌ത്രം അലക്കാൻ വിസമ്മതിച്ചതിന് സഹോദരിയെ യുവാവ് കൊലപ്പെടുത്തി. സഹോദരിയുടെ തല ചുമരിൽ പലതവണ ഇടിപ്പിച്ചാണ് യുവാവ് കൊലപ്പെടുത്തിയത്. പ്രതി ഒളിവിലാണ്. മാർച്ച് 31ന് അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സഹോദരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തലയ്‌ക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം.

Also read:വസ്‌ത്രം അലക്കാന്‍ വിസമ്മതിച്ചു; സഹോദരിയെ കൊലപ്പെടുത്തി യുവാവ്

കാനഡയിൽ നിന്ന് പെൺസുഹൃത്തിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം: ഹരിയാനയിലെ സോനിപതിൽ പെൺസുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. കാനഡയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. 2022 ജൂണിലായിരുന്നു കൊലപാതകം.

ഹരിയാനയിലെ സോനിപ്പത്തിലെ താമസക്കാരിയായിരുന്ന മോണിക എന്ന യുവതിയെയാണ് സുനിൽ എന്ന യുവാവ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. തുടർന്ന് യുവതി കാനഡയിലേക്ക് പോയി.

എന്നാൽ, വീട്ടുകാരറിയാതെ ജൂണിൽ നാട്ടിലേക്ക് വരാൻ സുനിൽ ആവശ്യപ്പെട്ടു. ഇത് പ്രകാരം നാട്ടിലെത്തിയ യുവതിയെ സുനിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തുടർന്ന് മൃതദേഹം സുനിലിന്‍റെ ഫാം ഹൗസിൽ കുഴിച്ചിട്ടു. മോണിക്കയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏപ്രിൽ രണ്ടിന് സുനിലിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്‌തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Also read:കാനഡയിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം; 9 മാസത്തിന് ശേഷം ആൺസുഹൃത്ത് പിടിയിൽ

Last Updated : Apr 7, 2023, 2:21 PM IST

ABOUT THE AUTHOR

...view details