കേരളം

kerala

ETV Bharat / bharat

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന എംസിഎ വിദ്യാര്‍ഥി പിടിയില്‍ ; രഹസ്യ വിവരം നൽകിയത് യുഎസ് അന്വേഷണ ഏജൻസി - യുഎസ് അന്വേഷണ ഏജൻസി

യുഎസ് അന്വേഷണ ഏജൻസിയായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) ആണ് വർഷങ്ങളായി ഇയാൾ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി വിവരം നല്‍കിയത്

Child Pornography  Youth held for child Pornography  കുട്ടികളുടെ അശ്ലീലദൃശ്യം പങ്കുവെച്ച യുവാവ് പിടിയിൽ  Youth held for sharing child pornography Hyderabad  ഹൈദരാബാദ്  കുട്ടികളുടെ അശ്ലീല വീഡിയോ  Homeland Security Investigations  HSI
Youth arrested for sharing child pornography

By

Published : Jul 27, 2023, 8:22 AM IST

Updated : Jul 27, 2023, 2:28 PM IST

ഹൈദരാബാദ് :കുട്ടികളുടെ അശ്ലീല വീഡിയോകൾ പങ്കുവച്ച യുവാവിനെ രചകൊണ്ട സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. മെഹബൂബാബാദ് ജില്ലയിലെ ദിവാപള്ളി സ്വദേശി ദീക്ഷിത് (24), അമേരിക്കൻ അന്വേഷണ ഏജൻസിയായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്എസ്ഐ) നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പിടിയിലായത്. ചൊവ്വാഴ്‌ച (ജൂലൈ 25) ദീക്ഷിത് പൊലീസ് സംഘത്തിന്‍റെ വലയിലായി. എംസിഎ വിദ്യാർഥിയായ ദീക്ഷിത് ഹൈദരാബാദിലെ രാമന്താപൂരിലാണ് താമസിക്കുന്നത്.

വർഷങ്ങളായി ഇയാൾ അശ്ലീലദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐടി ആക്‌ട് പ്രകാരം കേസെടുത്തത്. രണ്ട് വർഷമായി പ്രതിയുൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളിൽ മറ്റുള്ള ഉപയോക്താക്കളിടുന്ന കുട്ടികളുടെ അശ്ലീല വീഡിയോകൾ ഇയാള്‍ ഡൗൺലോഡ് ചെയ്‌ത് സുഹൃത്തുക്കൾക്കൊപ്പം കാണുമായിരുന്നു. പിന്നീട് യുവാവ് അത് മറ്റ് ഗ്രൂപ്പുകളുലേക്ക് പങ്കുവയ്‌ക്കുകയും ചെയ്യും.

അമേരിക്കൻ ഏജൻസി ദീക്ഷിതിന്‍റെ ഫോൺ നമ്പർ തിരിച്ചറിഞ്ഞ ശേഷം ഡൽഹിയിലെ എംബസിയിലേക്ക് വിവരം കൈമാറുകയായിരുന്നു. എംബസി അധികൃതർ സിബിഐയെ അറിയിച്ചു. ഇവർ വഴിയാണ് അന്വേഷണച്ചുമതല തെലങ്കാന സിഐഡിയിലെത്തിയത്.

ലഭ്യമായ ഫോൺ നമ്പറിന്‍റെ അടിസ്ഥാനത്തിൽ സിഐഡി സംഘം അന്വേഷണം ആരംഭിച്ചു. അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇയാൾക്ക് വീഡിയോ ലഭിക്കുന്നതായി കണ്ടെത്തുകയും റിപ്പോർട്ട് രചകൊണ്ട കമ്മിഷണർ ഡിഎസ് ചൗഹാന് കൈമാറുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഓപ്പറേഷൻ പി ഹണ്ട് : ചൈൽഡ് പോണോഗ്രഫി തടയുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കേരളത്തിലുടനീളം നടത്തിയ പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. റെയ്‌ഡിൽ പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ഉള്ളടക്കം അടങ്ങിയ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള 270 ഉപകരണങ്ങൾ പിടിച്ചെടുത്ത പൊലീസ് 142 കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. യുവാക്കളും ഐടി ജീവനക്കാരും ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ പരിശോധനകളിലാണ് കുട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കാണുകയും പങ്കുവയ്‌ക്കുകയും ചെയ്‌ത ആളുകളെ പിടികൂടിയത്. 2023 ഫെബ്രുവരി 26 ഞായറാഴ്‌ച പുലർച്ചെ മുതൽ സംസ്ഥാനത്തുടനീളം ഒരേസമയം പരിശോധന നടത്തി. പി-ഹണ്ട് 23.1 എന്ന പേരിലാണ് കേരള പൊലീസ് സിസിഎസ്ഇ (ചൈൽഡ് സെക്ഷ്വൽ എക്‌സ്പ്ലോയിറ്റേഷൻ കൗണ്ടറിങ്) സംഘം റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 858 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്.

ALSO READ :ഓപ്പറേഷൻ പീഹണ്ട്: സംസ്ഥാനത്തുടനീളം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു

റെയ്‌ഡുകൾ വളരെ വിജയകരമായിരുന്നു. ഓപ്പറേഷന്‍റെ ഭാഗമായി കുട്ടികളുടെ അശ്ലീല വീഡിയോ അടങ്ങിയ മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കംപ്യൂട്ടറുകൾ, തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ആളുകളുമായുള്ള നിരവധി ചാറ്റുകളും പിടികൂടിയ മൊബൈലിൽ നിന്ന് കണ്ടെത്തി. ഈ ചാറ്റുകൾ കേന്ദ്രീകരിച്ച് വീഡിയോ പ്രചരിപ്പിക്കുന്നവരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. കുട്ടികളുടെ അശ്ലീല ഉള്ളടക്കം കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

Last Updated : Jul 27, 2023, 2:28 PM IST

ABOUT THE AUTHOR

...view details