സഹറന്‍പൂര്‍ (യുപി) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നവജാത ശിശുവിനെ വനമേഖലയില്‍ ഉപേക്ഷിക്കുകയും ചെയ്‌ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സഹറന്‍പൂര്‍ സ്വദേശി സല്‍മാന്‍ ആണ് പിടിയിലായത്. നാല് ദിവസം മുമ്പ് ജനിച്ച കുഞ്ഞിനെയാണ് ഇയാള്‍ വനമേഖലയില്‍ ഉപേക്ഷിച്ചത്.
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, നവജാത ശിശുവിനെ വനത്തില്‍ ഉപേക്ഷിച്ചു ; യുവാവ് അറസ്റ്റില്‍ - ഐപിസി സെക്ഷൻ 376
ഉത്തര്‍പ്രദേശ് സഹറന്‍പൂര്‍ മേഖലയിലാണ് സംഭവം. നാലുദിവസം മുമ്പ് ജനിച്ച കുഞ്ഞിനെയാണ് സഹറന്‍പൂര്‍ സ്വദേശി സല്‍മാന്‍ വനത്തില്‍ ഉപേക്ഷിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കം ചുമത്തി കേസെടുത്തു
പ്രദേശത്ത് കൂടി കടന്നുപോയ കര്‍ഷകരാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിചരണത്തിന് ശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
സല്‍മാന്‍ തന്നെ വിവാഹ വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ചതായി 17 കാരി ദേവ്‌ബന്ദ് പൊലീസില്‍ പരാതി നല്‍കി. പീഡനത്തെ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായെന്നും കുഞ്ഞിനെ സല്‍മാന്‍ എടുത്തുകൊണ്ട് പോയെന്നും വിവരം പുറത്തുപറയാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 377 (പ്രകൃതി വിരുദ്ധ പീഡനം), പോക്‌സോ നിയമം എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായി റൂറൽ അഡിഷണൽ പൊലീസ് സൂപ്രണ്ട് സൂരജ് റായ് പറഞ്ഞു.