ന്യൂഡൽഹി:ഇന്ത്യൻ ഹോക്കി ടീമിനെയും ഗോൾ കീപ്പർ ശ്രീജേഷിനെയും അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റിന് പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. പ്രധാനമന്ത്രിയുടെ ഓരോ മലയാളിയുടെയും ഹൃദയത്തെ സന്തോഷിപ്പിച്ചുവെന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം ഉറപ്പാക്കിയ ഇന്ത്യൻ ഹോക്കി ടീമിനെയും ഗോൾ കീപ്പർ ശ്രീജേഷിനെയും പ്രത്യേകമായി അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ ഉറപ്പാക്കുന്നതിൽ ഗോൾ കീപ്പർ ശ്രീജേഷ് മികച്ച പങ്കാണ് വഹിച്ചതെന്നും ആശംസകൾ അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്