ന്യൂഡല്‍ഹി :പതിനെട്ട് വയസ് തികയാത്തവര്‍ക്കും ഇനിവോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. പതിനേഴ് വയസ് കഴിഞ്ഞവര്‍ക്ക് വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂട്ടി അപേക്ഷിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇതുവരെ അതത് വര്‍ഷം ജനുവരി ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നുള്ളൂ.
വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കല്‍ : അപേക്ഷിക്കാന്‍ ഇനി 18 തികയേണ്ട, നിര്‍ണായക തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
പതിനേഴ് വയസ് കഴിഞ്ഞവര്‍ക്ക് വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂട്ടി അപേക്ഷിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍
വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കല്‍: അപേക്ഷിയ്ക്കാന്‍ ഇനി പതിനെട്ട് തികയണ്ട; പുതിയ തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
യുവജനങ്ങള്‍ക്ക് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനായി സാങ്കേതിക സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും സിഇഒ, ഇആര്‍ഒ, എഇആര്‍ഒ പദവികളിലുള്ളവരോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ മൂന്ന് മാസം കൂടുമ്പോഴും വോട്ടര്‍ പട്ടിക പുതുക്കും. പതിനെട്ട് വയസ് തികയുന്ന പാദത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാനാകും. രജിസ്റ്റര്‍ ചെയ്‌തതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും.
Last Updated : Jul 28, 2022, 1:15 PM IST