കേരളം

kerala

ETV Bharat / bharat

വിവാഹത്തലേന്ന് കുഴഞ്ഞുവീണു, തുടർന്ന് ശസ്‌ത്രക്രിയ; യുവതിക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിവാഹം - ധ്യപ്രദേശിലെ ഖാണ്ഡവ

ഫെബ്രുവരി 23നാണ് ഇരുവരും ആശുപത്രിയിൽ വച്ച് വിവാഹിതരായത്. യുവതി വിവാഹത്തലേന്ന് കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

young man and the woman Married at the hospital  Married at the hospital  marriage in hospital  hospital marriage  യുവതിക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിവാഹം  ചികിത്സയിലിരിക്കെ വിവാഹം  ആശുപത്രിയിൽ വച്ച് വിവാഹം  ആശുപത്രി വിവാഹം  marriage  hospital marriage  വിവാഹം  വരൻ  വധു  ധ്യപ്രദേശിലെ ഖാണ്ഡവ  ആശുപത്രി
വിവാഹം

By

Published : Feb 24, 2023, 3:56 PM IST

മഞ്ചേരിയൽ (തെലങ്കാന): ശസ്‌ത്രക്രിയ കഴിഞ്ഞ വധുവിനെ ആശുപത്രി കിടക്കയിൽ വച്ച് വിവാഹം ചെയ്‌ത് വരൻ. തെലങ്കാനയിലെ മഞ്ചേരിയലിലാണ് സംഭവം. വിവാഹത്തലേന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വധു കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അന്ന് തന്നെ യുവതിക്ക് ശസ്‌ത്രക്രിയയും നടത്തി.

ചേന്നൂർ മണ്ഡലത്തിൽ നിന്നുള്ള വധു ബനോത്ത് ഷൈലജയും ജയശങ്കർ ഭൂപാലപ്പള്ളി ജില്ലക്കാരനായ ഹത്‌കർ തിരുപ്പതിയുമായുള്ള വിവാഹം ഫെബ്രുവരി 23നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഷൈലജയ്‌ക്ക് ഫെബ്രുവരി 22ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്‌ത്രക്രിയ നടത്തുകയുമായിരുന്നു.

ശസ്‌ത്രക്രിയയ്‌ക്ക് ശേഷം യുവതിക്ക് പൂർണവിശ്രമം വേണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചു. തുടർന്ന് ആശുപത്രി കിടക്കയിൽ വച്ച് വിവാഹം നടത്താൻ യുവാവ് ഇരുവീട്ടുകാരെയും സമ്മതിപ്പിച്ചു. ഡോക്‌ടർമാരും വിവാഹത്തിന് അനുമതി നൽകി. തുടർന്ന് നിശ്ചയിച്ച ദിവസം തന്നെ ഇരുവരും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സമാന വിവാഹം മധ്യപ്രദേശിലെ ഖാണ്ഡവയിലും നടന്നു. അപകടത്തിൽപ്പെട്ട യുവതിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് വിവാഹം കഴിക്കുകയായിരുന്നു

ABOUT THE AUTHOR

...view details