ന്യൂഡൽഹി: അഫ്‌ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും കൂട്ടപലായനമാണ് നടക്കുന്നത്. ഇതിന്‍റെ ഭീകരത വെളിവാക്കുന്ന നിരവധി ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രചരിച്ചിരുന്നു. എന്നാല്‍, ആരിലും സന്തോഷവും സ്നേഹവും പകരുന്ന ദൃശ്യമാണ് കാബുളില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്.
അഫ്‌ഗാനില്‍ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനമായ സി -17 ല്‍ കയറാന്‍ കാത്തിരിക്കുന്ന ഒരു സത്രീയുടെ കുഞ്ഞുങ്ങള്‍ തമ്മിലെ സ്നേഹപ്രകടനമാണ് ഈ ദൃശ്യം. അമ്മയുടെ മടിയിൽ ഇരിക്കുന്ന പിഞ്ചുകുഞ്ഞിന് സഹോദരി എന്നു തോന്നിക്കുന്ന പെൺകുട്ടി ഉമ്മ നല്‍കുന്ന വീഡിയോ ആണിത്.
പ്രതിദിനം രണ്ട് വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവാണ് ദൃശ്യം ട്വീറ്റ് ചെയ്തത്. ഭീതിയൊഴിയുന്നുവെന്ന് മനസിലാക്കിയ സന്തോഷത്തിലാവാം കുഞ്ഞ്, നവജാത ശിശുവിന് ചുംബനം നല്‍കിയതെന്ന് വീഡിയോ റീട്വീറ്റ് ചെയ്‌ത് നിരവധി പേര്‍ കുറിച്ചു.
വിമാനത്തില്‍ 168 പേരെയാണ് ഗാസിയബാദിലെ ഹിന്ദോൺ എയർബേസിൽ എത്തിച്ചത്. അതില്‍ 107 ഇന്ത്യൻ പൗരന്മാരും ബാക്കിയുള്ളവര്‍ അഫ്‌ഗാന്‍ സ്വദേശികളുമാണ്. പാസ്‌പോര്‍ട്ട് ഇല്ലാത്ത അഫ്‌ഗാന്‍ പൗരന്മാരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയ ശേഷമാണ് രാജ്യത്തേക്കുള്ള യാത്ര.
അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കാബൂളിൽ നിന്ന് പ്രതിദിനം രണ്ട് വിമാനങ്ങൾക്ക് സർവീസ് നടത്താൻ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
ALSO READ:'ഞങ്ങൾ പരസ്‌പരം സുഹൃത്തുക്കളും സംരക്ഷകരും'; പ്രിയങ്കയ്ക്കും രാജ്യത്തിനും രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഹുല്‍