ന്യൂഡൽഹി: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് കാലത്തെ യോഗദിനം
"രണ്ടു വര്‍ഷമായി ലോകം കൊവിഡിനോട് പോരാടുകയാണ്. യോഗയുമായി ബന്ധപ്പെട്ട് ലോകത്ത് എവിടെയും ഇക്കാലയളവിൽ പൊതുപരിപാടികൾ സംഘടിപ്പിച്ചിട്ടില്ല. എന്നിരുന്നാലും യോഗയോടുള്ള ആവേശം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നു", പ്രധാനമന്ത്രി പറഞ്ഞു.
"എല്ലാ രാജ്യങ്ങളിലെ ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നു. രോഗമുക്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നുണ്ട് വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗക്ക് പ്രധാന്യം നല്‍കുന്നു" , മോദി കൂട്ടിച്ചേർത്തു.