ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകൾക്ക് ജൂലൈ 25 വൈകുന്നേരത്തോടെ തീരുമാനം വരുമെന്ന് ബിഎസ് യെദ്യൂരപ്പ. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയാഴ്ച താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു.
നേതൃമാറ്റം; തീരുമാനം ഉടനെന്ന് യെദ്യൂരപ്പ - കർണാടകയിലെ നേത്യമാറ്റം
യെദ്യൂരപ്പ സര്‍ക്കാര്‍ ജൂലൈ 26-ന് ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ പറയുന്നത് എന്ത് തന്നെ ആണെങ്കിലും അത് താൻ അനുസരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി സ്വന്തം ജോലിയിൽ സംതൃപ്തനാണോയെന്ന ചോദ്യത്തിന്, "നിങ്ങൾ സംതൃപ്തനാണെങ്കിൽ തനിക്ക് അത് മതി" എന്നാണ് യെദ്യൂരപ്പ പ്രതികരിച്ചത്. കേന്ദ്ര തീരുമാനം വന്നാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ സര്‍ക്കാര്‍ ജൂലൈ 26-ന് ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ പറയുന്നത് എന്ത് തന്നെ ആണെങ്കിലും അത് താൻ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ശേഷം ആരെന്നതിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read: യെദ്യൂരപ്പ സര്‍ക്കാരിന്‍റെ രണ്ട് വര്‍ഷം: വെല്ലുവിളികളുടെ കാലം, ഒരു തിരിഞ്ഞുനോട്ടം