Yash to produce his next film: സൂപ്പര്‍ഹിറ്റ് ചിത്രം 'കെജിഎഫി'ലൂടെ ഇന്ത്യയൊട്ടാകെ പ്രേക്ഷകപ്രീതി നേടിയ താരമാണ് യഷ്. 'കെജിഎഫി'ന് ശേഷമുള്ള താരത്തിന്‍റെ പുതിയ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം. 'കെജിഎഫ് ചാപ്‌റ്റര്‍ 2' പുറത്തിറങ്ങി എട്ട് മാസം പിന്നിട്ടിട്ടും തന്‍റെ പുതിയ പ്രോജക്‌ടിനെ കുറിച്ച് യഷ് സൂചനകളൊന്നും നല്‍കിയിട്ടില്ല.
എന്നാല്‍ യഷിന്‍റെ പുതിയ പ്രോജക്‌ടുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സ്വന്തം ബാനറില്‍ പുതിയ ചിത്രം ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. തന്‍റെ ഭാഗ്യമായി കരുതുന്ന തന്‍റെ മകള്‍ ആര്യയുടെ പേരിലാണ് പുതിയ പ്രൊഡക്ഷന്‍ ബാനര്‍.
ഒരു സാധാരണക്കാരനായി സിനിമയിലെത്തി, അന്തർദേശീയ തലത്തില്‍ വരെ വലിയ നേട്ടമുണ്ടാക്കി ഒടുവില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് എന്ന സ്വപ്‌നവും യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് യഷ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്‌ടറും സ്‌റ്റണ്ട്മാനുമായ ജെ.ജെ പെറിക്കൊപ്പമുള്ള ഒരു ഷൂട്ടിംഗ് വീഡിയോ അടുത്തിടെ യഷ് പുറത്തുവിട്ടിരുന്നു. വീഡിയ പുറത്തുവിട്ടത് മുതല്‍ താരത്തിന്‍റെ ഭാവി പ്രോജക്‌ടിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്.
എന്നിരുന്നാലും തന്‍റെ പുതിയ പ്രോജക്‌ടിന്‍റെ മറ്റ് വിശദാംശങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. അതേസമയം 'കെജിഎഫ് 3' ഉടന്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെന്ന് 'കെജിഎഫ് ചാപ്‌റ്റര്‍ 2' നിര്‍മാതാക്കളും യഷും വ്യക്തമാക്കിയിട്ടുണ്ട്.
Also Read:'ലവ് ലവ് റോക്കി ബോയി', യഷിനെ കളിയാക്കി മകള്‍; വീഡിയോ വൈറല്‍