ഉദയ്‌പൂര്‍(രാജസ്ഥാന്‍):ലോകത്തിലെ ഏറ്റവും വലിയ ശിവ വിഗ്രഹം രാജസ്ഥാനില്‍ അനാച്ഛാദനം ചെയ്‌തു. രാജസ്ഥാനിലെ നാഥദ്വാര രാജ്‌സമന്ദിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സ്‌പീക്കർ സിപി ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആത്‌മീയ ആചാര്യന്‍ മൊറാരി ബാപ്പുവാണ് വിഗ്രഹം അനാച്‌ഛാദനം ചെയ്‌തത്.
ലോകത്തിലെ ഏറ്റവും വലിയ ശിവ വിഗ്രഹം രാജസ്ഥാനില്‍
രാജസ്ഥാന്‍റെ തലസ്ഥാനമായ ഉദയ്‌പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് വിഗ്രഹം നിലകൊള്ളുന്നത്. 2012ല്‍ തത് പദം സന്‍സ്ഥാന്‍ ട്രസ്റ്റ് നിര്‍മാണം ആരംഭിച്ച വിഗ്രഹത്തിന് 369 അടി ഉയരമാണ് ഉള്ളത്.
2012ല്‍ തത് പദം സന്‍സ്ഥാന്‍ ട്രസ്റ്റ് നിര്‍മാണം ആരംഭിച്ച വിഗ്രഹത്തിന് 369 അടി ഉയരമാണ് ഉള്ളത്. രാജസ്ഥാന്‍റെ തലസ്ഥാനമായ ഉദയ്‌പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് വിഗ്രഹം നിലകൊള്ളുന്നത്. 250 വര്‍ഷം വരെ കേടുപാടുകള്‍ വരാത്ത രീതിയിലാണ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ വിഗ്രഹത്തിന് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക വൈദ്യുതി വിളിക്കുകള്‍ കൊണ്ട് അലങ്കരിച്ച ഈ വിഗ്രഹം രാത്രിയിലും ദൃശ്യമാകും. കുന്നില്‍ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹം 20 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് വരെ ദൃശ്യമാകും. ധ്യാനഭാവത്തിലാണ് ശിവ വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്.