ന്യൂഡൽഹി: സുസ്ഥിര വികസനം എന്ന ആശയം പ്രാവർത്തികമാകണമെങ്കിൽ യുവാക്കളെ അതിന് സജ്ജരാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ഏകവഴി കാലാവസ്ഥാ നീതിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക സുസ്ഥിരവികസന ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം കാലാവസ്ഥാ നീതിയിലൂടെ: പ്രധാനമന്ത്രി - climate change
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വികസ്വര രാജ്യങ്ങളാണ്. കാലാവസ്ഥാ നീതിക്ക് വികസ്വര രാജ്യങ്ങൾക്ക് പുരോഗതി നേടാൻ അവസരം നൽകുക എന്നൊരു അർദ്ധം കൂടുയുണ്ടെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും ആണ് മനുഷ്യരാശിയുടെ പുരോഗതിയെ നിർണയിക്കുന്നതെന്ന് പറഞ്ഞ മോദി ഇത്തരം അന്താരാഷ്ട്ര വേദികൾ ഭാവിക്ക് ആവശ്യമാണെന്നും പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വികസ്വര രാജ്യങ്ങളാണ്. കാലാവസ്ഥാ നീതിക്ക് വികസ്വര രാജ്യങ്ങൾക്ക് പുരോഗതി നേടാൻ അവസരം നൽകുക എന്നൊരു അർത്ഥം കൂടുയുണ്ടെന്നും മോദി പറഞ്ഞു.
പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങളിലേക്കുള്ള പാതയിലാണ് ഇന്ത്യയെന്നും മോദി ഉച്ചകോടിയിൽ അറിയിച്ചു. ഫെബ്രുവരി 10 മുതൽ 12 വരെ ഓണ്‍ലൈനായാണ് ഉച്ചകോടി നടക്കുന്നത് 'പൊതുഭാവിയുടെ പുനർ നിർവചനം; എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം' എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ വിഷയം.