ഹൈദരാബാദ് :സമ്പൂര്‍ണ പോളിയോ നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 24ന് സര്‍ക്കാര്‍ - സര്‍ക്കാറിതര സംഘടനകള്‍ ഒത്തുചേര്‍ന്ന് ലോക പോളിയോ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ദിനാചരണത്തിന്‍റെ പ്രമേയം ' ഒരു ഉറപ്പ് വാഗ്‌ദാനം ചെയ്യുന്നു ' എന്നതാണ്. പോളിയോ മൈലിറ്റിസ് 5 വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന പകര്‍ച്ച വ്യാധിയാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു.
പോളിയോ ഇന്ത്യയില്‍
ഡബ്ല്യുഎച്ച്‌ഒയുടെ കണക്കുകള്‍ പ്രകാരം 1994 ഒക്‌ടോബര്‍ 2ന് ഇന്ത്യ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം നടപ്പിലാക്കി. ആഗോള പോളിയോ കേസുകളില്‍ 60% രാജ്യത്തുണ്ടായിരുന്നു. 2014 മാര്‍ച്ച് 27ന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഇന്ത്യയ്‌ക്ക് പോളിയോ രഹിത സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.