കേരളം

kerala

ETV Bharat / bharat

ഇന്ന് ലോക ന്യൂമോണിയ ദിനം ; പ്രതിരോധിക്കാം ഈ അപകടകാരിയെ

World Pneumonia Day 2023 : ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതലായി അറിയാനും അറിയിക്കാനും നവംബര്‍ 12ന് ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നു.

World Pneumonia Day 2023  World Pneumonia Day  Uniting efforts in fight against pneumonia  World Pneumonia Day calls for action  Pneumonia Symptoms  Pneumonia Stats  Pneumonia Vaccination  ഇന്ന് ലോക ന്യൂമോണിയ ദിനം  ന്യൂമോണിയയെ പ്രതിരോധിക്കാം  വംബർ 12 ലോക ന്യൂമോണിയ ദിനം  എന്താണ് ന്യൂമോണിയ  ആർക്കൊക്കെ ന്യൂമോണിയ ബാധിക്കും  ന്യൂമോണിയ ലക്ഷണങ്ങൾ  ന്യൂമോണിയ മരണ കാരണങ്ങൾ  ന്യൂമോണിയ സ്ഥിതിവിവരക്കണക്കുകൾ
World Pneumonia Day 2023 Uniting efforts in fight against pneumonia

By ETV Bharat Kerala Team

Published : Nov 12, 2023, 4:08 PM IST

ഹൈദരാബാദ് : ന്യൂമോണിയയെ കുറിച്ച് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ചെറിയ ചുമയിൽ തുടങ്ങി മരണത്തിലേക്ക് നയിക്കുന്ന അപകടകരമായ ഈ രോഗത്തിന്‍റെ വ്യാപ്‌തി എത്രത്തോളം തീവ്രമായിട്ടാണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നതെന്ന് പലരും തിരിച്ചറിയാതെ പോകുന്നുണ്ട് (World Pneumonia Day 2023 Uniting Efforts In Fight Against Pneumonia).

എന്നാൽ ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതലായി അറിയാനും അറിയിക്കാനും നവംബർ 12ന് ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നുണ്ട്. ചൈൽഡ് ന്യൂമോണിയക്കെതിരായ ആഗോള കൂട്ടായ്‌മയായ 'സ്‌റ്റോപ്പ് ന്യൂമോണിയ' പദ്ധതിയുടെ ഭാഗമായിട്ടാണ് 2009 നവംബർ 12 മുതൽ ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നത്.

ക്ഷേമത്തിനായി വാദിക്കുന്ന 100-ലധികം സംഘടനകളുടെ പിന്തുണയോടെയുള്ള ഈ സംരംഭം കുട്ടികളുടെ ന്യൂമോണിയയ്‌ക്കെതിരായ പോരാട്ടത്തിൽ ഏകീകൃത ശ്രമങ്ങൾ സംഘടിപ്പിക്കുന്ന ഒന്നാണ്.

ചൈൽഡ് ന്യൂമോണിയയ്‌ക്കെതിരായ പോരാട്ടത്തിൽ വേരൂന്നി ചരിത്രമുള്ള ഈ ദിനം ലോകാരോഗ്യ സംഘടനയും (WHO) യൂണിസെഫും ചേർന്ന് രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലോകമെമ്പാടും ഒരു സംയോജിത പദ്ധതി നടപ്പിലാക്കുന്നതോടെ ഒരു ആഗോള പ്രസ്ഥാനമായി പരിണമിച്ചു.

ശ്വാസകോശത്തിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ കൊവിഡ്‌ 19 ന്‍റെ പശ്ചാത്തലത്തിൽ ഈ ദിവസത്തിന്‍റെ പ്രാധാന്യം കൂടുതൽ വ്യക്തമാണ്.

എന്താണ് ന്യൂമോണിയ:ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യൂമോണിയ. അണുക്കളും അപകടകരമായ മറ്റ്‌ വസ്‌തുക്കളും ശ്വാസകോശത്തിലെത്തുകയും അവിടുന്നു തന്നെ അതിനെ ശ്വാസകോശം തന്നെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ശ്വാസകോശത്തിലകപ്പെടുന്ന എല്ലാ അണുക്കളേയും നശിപ്പിക്കാൻ ചിലപ്പോൾ സാധിച്ചെന്നു വരില്ല.

നം ശ്വസിക്കുമ്പോൾ വായു നിറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ് ശ്വാസകോശങ്ങളിലുളള അൽവിയോളി എന്നറിയപ്പെടുന്ന ചെറിയ സഞ്ചികൾ. അൽവിയോളിയിൽ നിറഞ്ഞ വായുവുമായി രക്തം ഓക്‌സിജനും കാർബൺ ഡൈ ഓക്സൈഡും കൈമാറ്റം ചെയ്യുപ്പെടുന്നുണ്ട്.

ന്യുമോണിയ ബാധിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് അൽവിയോളി സഞ്ചികളിൽ ദ്രാവകവും പഴുപ്പും നിറയുന്നതിനാൽ ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ശ്വസനം, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.

വായു അറകളില്‍ രോഗാണുക്കള്‍ പെരുകി ശ്വസനേന്ദ്രീയത്തില്‍ വീക്കവും പഴുപ്പും ഉണ്ടാകുന്നു. ക്രമേണ അത് അണുബാധയായി മാറുകയും പിന്നീട് ചികിത്സ എടുക്കാതെ വരുമ്പോൾ അത് ന്യുമോണിയയിലേക്ക്‌ എത്തുന്നു.

ആർക്കൊക്കെ ന്യൂമോണിയ ബാധിക്കും?:അസമത്വത്തിന്‍റെ രോഗമെന്ന്‌ വിളിക്കപ്പെടുന്ന ന്യൂമോണിയ സാധാരണയായി അഞ്ച് വയസിന് താഴെയുളള കുട്ടികളുടെ മരണത്തിനിടയാക്കുന്നവനിൽ ഒന്നാമനായിട്ടാണ് നിൽക്കുന്നത്. എന്നാൽ കുട്ടികളെ കൂടാതെ മുതിർന്നവരിലും ന്യൂമോണിയ കാണപ്പെടുന്നുണ്ട്.

മനുഷ്യ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത് പ്രായമായവരിലും കുട്ടികളിലുമാണ്. പ്രായമായവരിൽ വിട്ടുമാറാത്ത അസുഖങ്ങൾ, ആസ്‌മ അല്ലെങ്കിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌ഒ‌പി‌ഡി) ഉള്ളവർ, പ്രമേഹം, ജീവിതശൈലീ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, എച്ച്.ഐ.വി തുടങ്ങിയവ ഉളളവരെ ഈ രോഗം കൂടുതലായി ബാധിക്കുന്നു.

എന്നാൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ ജനനസമയത്തെ ഭാരക്കുറവും, മാസം തികയാതെയുള്ള ജനനവും ന്യൂമോണിയ്ക്കും അതു മൂലമുള്ള മരണത്തിനും സാധ്യത ഉണ്ടാക്കുന്നു.

ലക്ഷണങ്ങൾ:നമ്മുടെ ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യുമോണിയ ചികിത്സിച്ചില്ലെങ്കിൽ അപകടകാരിയാണ്. തുടക്കത്തിലേ രോഗം അറിഞ്ഞു കഴിഞ്ഞാൽ ന്യൂമോണിയയിൽ നിന്നും മുക്തി നേടാം. മറിച്ച് കൃത്യമായ പരിചരണം ലഭിക്കാതെ വരുമ്പോൾ അത് വ്യക്തിയുടെ ജീവന് തന്നെ ഭീഷണിയാകാം. ന്യൂമോണിയയുടെ ആരംഭത്തിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്

  • പനി
  • ചുമ
  • ശ്വസിക്കാൻ ബുദ്ധിമുട്ട്
  • വിറയൽ
  • വിശപ്പില്ലായ്‌മ
  • അലസത
  • കഫത്തിൽ രക്തം
  • നെഞ്ചുവേദന

സ്ഥിതിവിവരക്കണക്കുകൾ:2021-ലെ കണക്കനുസരിച്ച്, കൊവിഡ്-19 ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്നുള്ള മരണങ്ങളുടെ എണ്ണം ആറ് ദശലക്ഷമായി വർധിച്ചിട്ടുണ്ട്. 2019ൽ മാത്രം 25 ലക്ഷം പേരുടെ ജീവൻ അപഹരിച്ച ന്യൂമോണിയ ഇത്തരം ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ട അടിയന്തരതയെ അടിവരയിടുന്നുണ്ട്.

മരണ കാരണങ്ങൾ: ന്യൂമോണിയയുമായി ബന്ധപ്പെട്ട മിക്ക മരണങ്ങളും താഴ്ന്ന, ഇടത്തരം വരുമാനമുള്ള, പലപ്പോഴും ദരിദ്രരായ ജനങ്ങളുളള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. കുറഞ്ഞ വാക്‌സിനേഷൻ നിരക്ക്, പോഷകാഹാരക്കുറവ്, സിഗരറ്റ് പുക, വായു മലിനീകരണം തുടങ്ങിയ ഘടകങ്ങൾ ന്യുമോണിയയ്ക്കും ഗുരുതരമായ രോഗത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു. 50 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ ഏകദേശം പകുതിയോളം ന്യുമോണിയ മരണങ്ങളും ഈ ഘടകങ്ങളിൽപ്പെടുന്നതാണ്.

ALSO READ:വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? എയിംസ് ഡോക്‌ടർക്ക് ചിലത് പറയാനുണ്ട്

ന്യൂമോണിയയെ ചെറുക്കുന്നതിന്, ഫോറം ഓഫ് ഇന്‍റർനാഷണൽ റെസ്‌പിറേറ്ററി സൊസൈറ്റീസ് (FIRS) ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സുസ്ഥിരമായ ഇടപെടലുകൾ നടപ്പിലാക്കാനും ഗവേഷണത്തെ പിന്തുണയ്ക്കാനും അപകട ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും പ്രതിരോധ, ചികിത്സാ തന്ത്രങ്ങളിലേക്കുള്ള ആഗോള പ്രവേശനം ഉറപ്പാക്കാനും സർക്കാരുകളോട് ആവശ്യപ്പെടുന്നു.

കൊവിഡ്‌ 19 സമയത്ത് ന്യൂമോകോക്കൽ കൺജേറ്റ് വാക്‌സിൻ (PCV) കവറേജിലുണ്ടായ ഇടിവാണ് വാക്‌സിനേഷൻ എന്ന സുപ്രധാന ഉപകരണത്തിന് വെല്ലുവിളികൾ നേരിടുന്നത്. ലോകത്തിലെ 51% കുട്ടികൾക്കു മാത്രമേ നിലവിൽ പിസിവി ലഭിക്കുന്നുള്ളൂ.

അതേസമയം അടിയന്തര നടപടിയില്ലാതെ ശിശുമരണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് യൂണിസെഫ്‌ (UNICEF) മുന്നറിയിപ്പ് നൽകുന്നു. ന്യൂമോണിയയുടെ ആഘാതം ഉടനടിയുള്ള പ്രത്യാഘാതങ്ങൾക്കപ്പുറമാണ്.

ജീവിതത്തിന്‍റെ തുടക്കത്തിൽ ന്യൂമോണിയ ബാധിക്കുന്ന കുട്ടികൾ പ്രായപൂർത്തിയാകുപ്പോൾ ആസ്‌മ അല്ലെങ്കിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ നേരിടുന്നുണ്ട്.

ABOUT THE AUTHOR

...view details