ഡെറാഡൂണ്‍: ഹരിദ്വാറിൽ നടക്കുന്ന മഹാകുംഭമേളയിൽ കൊവിഡ് പോരാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെളിയിച്ച എണ്ണവിളക്കിന് ഗിന്നസ് റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്കാണ് ഹരിദ്വാറിൽ സ്ഥാപിച്ചത്.
കുംഭ മേളയിൽ തിരിതെളിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്ക് - ഹരിദ്വാർ
247 ലിറ്റർ എണ്ണ സംഭരിക്കാൻ ശേഷിയുള്ള വിളക്ക് ചൈനീസ് കമ്പനിയായ ഷവോമിയാണ് സംഭാവന ചെയ്‌തത്
കുമ്പമേളയിൽ തിരിതെളിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്ക്
2247 ലിറ്റർ എണ്ണ സംഭരിക്കാൻ ശേഷിയുള്ള വിളക്കിന്‍റെ തിരി ബുധനാഴ്‌ചയാണ് തെളിയിച്ചത്. ഹരിദ്വാറിലെ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് റാവത്താണ് തിരിതെളിച്ച് വിളക്ക് ഉദ്ഘാടനം ചെയ്‌തത്. ചൈനീസ് കമ്പനിയായ ഷവോമിയാണ് വിളക്ക് സംഭാവന ചെയ്‌തത്. കൊൽക്കത്തയിൽ നടന്ന ദുർഗാ പൂജയുടെ ഭാഗമായും ഷവോമി വിളക്ക് സംഭാന ചെയ്‌തിരുന്നു.