സ്പിതി (ഹിമാചൽ പ്രദേശ്): ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റോഫിസിലേക്ക് കത്തെഴുതണമെന്ന് ആഗ്രഹമുണ്ടോ... ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഹിമാചലിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ഹിക്കിം ഗ്രാമത്തിലേക്ക് ഒരു കത്തെഴുതുക എന്നതാണ്.
തപാല്‍പെട്ടി ഓഫിസ്; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസിന് ഇനി പുതിയ കെട്ടിടം 14,567 അടി ഉയരത്തിലാണ് ഹിക്കീമുകാരുടെ തപാല്‍ ഓഫിസ് പ്രര്‍ത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തപാല്‍ ഓഫിസും ഇതുതന്നെ. ഓഫിസിന്‍റെ ഉയരം പഴങ്കഥയായി, എന്നാലിപ്പോള്‍ വീണ്ടും ഹിക്കീമുകാരുടെ പോസ്റ്റോഫിസ് ചര്‍ച്ചയാകുന്നതെങ്ങനെ എന്നാകും.
ലോകത്തിലെ തന്ന ഏറ്റവും വലുതെന്ന് ഖ്യാതിയുണ്ടെങ്കിലും മണ്ണില്‍ നിര്‍മിച്ച ചുമരും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമായിരുന്നു ഓഫിസിന്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയായിരുന്നു ഇത്. എന്നാല്‍ കാലപ്പഴക്കം ഓഫീസിനെ ബാധിച്ചു തുടങ്ങി. ഇതോടെയാണ് തപാല്‍ വകുപ്പ് പുതിയ ഓഫീസ് തുടങ്ങാന്‍ തീരുമാനം എടുത്തത്.
എപ്പോഴും വേറിട്ട് നിന്ന ഓഫിസിന്‍റെ പുതിയ കെട്ടിടമാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കിടയിലെ ചര്‍ച്ച. പോസ്റ്റ് ബോക്സ് മാതൃകയിലാണ് ഓഫിസ് നിര്‍മിച്ചിരിക്കുന്നത്. ചുവപ്പും കറുപ്പും ചേര്‍ന്നതാണ് പെയിന്‍റ്. ഒറ്റ നോട്ടത്തില്‍ പോസ്റ്റ് ബോക്സ് തന്നെ. പഴയത് പോലെ പുതിയ ഓഫിസിനേയും സഞ്ചാരികള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
പുതിയ പോസ്റ്റ് ഓഫിസിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്. പഴയ പോസ്റ്റ് ഓഫിസിനെ ജീര്‍ണത നീക്കി സംരക്ഷിക്കാനും വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല സഞ്ചാരികള്‍ക്ക് പോസ്റ്റോഫിസില്‍ നിന്നും പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങി അയക്കാനുള്ള സംവിധാനം ഒരുക്കുമെന്നും തപാല്‍ വകുപ്പ് അറിയിച്ചു.