കേരളം

kerala

ETV Bharat / bharat

Women Reservation Bill faces crucial test in Rajya Sabha | ലോക്‌സഭ കടന്നു, രാജ്യസഭയിൽ നിർണായക പരീക്ഷണം നേരിട്ട് വനിത സംവരണ ബിൽ - വനിത സംവരണ ബിൽ

Women Reservation Bill In Rajya Sabha : ലോക്‌സഭയിൽ പാസായ, ചരിത്രപരമായ വനിത സംവരണ ബില്ലിന്മേൽ രാജ്യസഭയിൽ ചൂടൻ വാഗ്വാദങ്ങൾ

Historic Women Reservation bill passed in Lok Sabha  Women Reservation Bill In Rajya Sabha  Women Reservation Bill faces crucial test  രാജ്യസഭയിൽ വനിതാ സംവരണ ബിൽ  വനിതാ സംവരണ ബില്ലിന്മേൽ രാജ്യസഭയിൽ ചർച്ച  debate over Womens Reservation Bill  നാരി ശക്തി വന്ദൻ അധിനിയം  വനിത സംവരണ ബിൽ  വനിതാ സംവരണ ബിൽ
Women Reservation Bill faces crucial test in Rajya Sabha

By ETV Bharat Kerala Team

Published : Sep 21, 2023, 2:18 PM IST

ന്യൂഡൽഹി:ഭരണരംഗത്തെ ലിംഗസമത്വത്തിനായുള്ള ഇന്ത്യൻ ജനതയുടെ ദീർഘകാല സ്വപ്‌നത്തിനാണ് വനിത സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കപ്പെട്ടതോടെ സാക്ഷാത്‌കാരമായത്. പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസമാണ് ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷം നേടി ബിൽ പാസായത് (Women's Reservation Bill Passed). എന്നാൽ നാലാം ദിവസം രാജ്യസഭയിൽ നിർണായക പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ് 'നാരി ശക്തി വന്ദൻ അധിനിയം' എന്നറിയപ്പെടുന്ന വനിത സംവരണ ബിൽ (Women Reservation Bill faces crucial test in Rajya Sabha).

എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 454 എംപിമാരുടെ വോട്ടോടെയാണ് 'നാരി ശക്തി വന്ദൻ അധിനിയം' പാസായത്. രണ്ട് എംപിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. സ്ലിപ് നൽകിയായിരുന്നു വോട്ടെടുപ്പ് നടത്തിയത്.

ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്‌ത്രീകൾക്കായി സംവരണം ചെയ്യാൻ നിർദേശിക്കുന്നതാണ് ഈ ബിൽ. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ സ്‌ത്രീകളുടെ പങ്കാളിത്തത്തെ ചുറ്റിപ്പറ്റിയുള്ള പതിറ്റാണ്ടുകളുടെ ശ്രമങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ സുപ്രധാന നേട്ടം. ഇനി രാജ്യസഭയിൽ ബിൽ ചർച്ച ചെയ്യപ്പെടുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്യും (Women Reservation Bill In Rajya Sabha).

ബിജെപി അധ്യക്ഷൻ ജെപി നദ്ദയും (BJP president JP Nadda) കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും (Congress chief Mallikarjun Kharge) തമ്മിൽ വനിത സംവരണ ബിൽ നടപ്പാക്കുന്നതിനെച്ചൊല്ലി ചൂടേറിയ തർക്കമാണ് രാജ്യസഭയിൽ അരങ്ങേറിയത്. ബിജെപിയിലെയും പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കൾ മുഖാമുഖം വന്ന ചൂടേറിയ ചർച്ചകൾക്ക് ശേഷമാണ് ഉപരിസഭയിൽ (രാജ്യസഭ) ചർച്ച നടക്കുന്നത് (Debate over the implementation of the Women's Reservation Bill).

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്‌ത്രീകൾക്കായി സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കീഴിൽ മറ്റ് പിന്നോക്ക വിഭാഗങ്ങളെയും (ഒബിസി, എസ്‌സി / എസ്‌ടി) ഉൾപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബിൽ നടപ്പാക്കുന്നതിനുള്ള സമയക്രമമാണ് മറ്റൊരു തർക്കവിഷയം. അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് നിയമം പ്രാബല്യത്തിൽ വരുത്താനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്.

2026 ലെ സെൻസസിന് ശേഷം മാത്രമേ ബിൽ പ്രാബല്യത്തിൽ വരൂ എന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ സഭയിൽ ആവർത്തിച്ചു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതിനെതിരെ ആഞ്ഞടിച്ചു. നിയമം ഉടൻ നടപ്പിലാക്കാൻ തങ്ങൾ ആവശ്യപ്പെടുകയാണെന്ന് ഖാർഗെ വ്യക്തമാക്കി. ഡീലിമിറ്റേഷൻ നടപടികളില്ലാതെ വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തിനെതിരെ ബിജെപി അധ്യക്ഷനും നിലകൊണ്ടു.

ദീർഘവും ദുഷ്‌കരവുമായിരുന്നു വനിത സംവരണ ബില്ലിന്‍റെ യാത്ര. 2008ൽ മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്‍റെ കാലത്താണ് ബിൽ ആദ്യം രാജ്യസഭയിൽ അവതരിപ്പിച്ചത്. രണ്ട് വർഷത്തെ ചർച്ചകൾക്കും പുനരവലോകനങ്ങൾക്കും ശേഷം, 2010-ൽ രാജ്യസഭ ഇത് പാസാക്കി. എന്നാൽ ലോക്‌സഭയുടെ പരിഗണനയ്‌ക്ക് ബിൽ എത്തിയില്ല.

അതേസമയം രാജ്യസഭയിൽ ബിജെപിയിൽ നിന്നുള്ള 14 വനിതാ എംപിമാരും മന്ത്രിമാരും ബിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പിന്നോക്ക വിഭാഗ (ഒബിസി) സമുദായത്തിൽ നിന്നുള്ള മൂന്ന് വനിതാ എംപിമാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് വീതം എംപിമാരും ചർച്ചയിൽ പങ്കെടുക്കും. ദേശീയ-സംസ്ഥാന തലങ്ങളിൽ നടക്കുന്ന നയരൂപീകരണങ്ങളില്‍ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് വനിതാ സംവരണ ബിൽ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ 2047 ഓടെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണെന്നും സര്‍ക്കാര്‍ പറയുന്നു.

READ MORE:Women's Reservation Bill Passed | വനിതാസംവരണ ബില്‍ ലോക്‌സഭ കടന്നു ; 454 എംപിമാര്‍ പിന്തുണച്ചു, എതിര്‍ത്തത് രണ്ടുപേര്‍

ABOUT THE AUTHOR

...view details