ഹൗറ (പശ്ചിമ ബംഗാള്‍): ജയ്‌പൂര്‍-ഹൗറ എക്‌സ്‌പ്രസില്‍ യുവതിക്ക് സുഖ പ്രസവം. ട്രെയിനില്‍ യുവതിക്ക് സഹായികളായത് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. അസം ഉഡോൽഗിരിയിലെ ചെഹാദഗിച സ്വദേശി ലളിത ഗോണ്ടാണ് ട്രെയിനില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്.
ഇന്നലെ (ഒക്‌ടോബര്‍ 18) രാത്രി 10.15ഓടെയാണ് സംഭവം. ഭര്‍ത്താവ് പദന്‍ പ്രജക്കൊപ്പം കൃഷ്‌ണരാജപുരത്ത് നിന്ന് ഹൗറയിലേക്ക് പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്. രാത്രി ട്രെയിന്‍ ഹൗറ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കമ്പാര്‍ട്ട്മെന്‍റിന് അകത്ത് നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടതോടെ ജോലിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരായ സ്‌നിഗ്‌ധ ബാല, പിങ്കി പാണ്ഡെ, എ ടിർകെ എന്നിവര്‍ ചെന്ന് നോക്കിയപ്പോഴാണ് പ്രസവ വേദന കൊണ്ട് പുളയുന്ന യുവതിയെ കണ്ടത്.