കേരളം

kerala

ETV Bharat / bharat

'ഒമാനിലേക്ക് മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റു, ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു' ; യുവതിയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസ് - മുംബൈ സെക്‌സ് റാക്കറ്റ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ കാശിമിറ പ്രദേശത്തെ ഏജന്‍റുമാരായ അഷ്‌റഫ്, നമിത എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലാണ്.

A woman was sold for three lakhs case was registered for inciting her to sell flesh  woman was sold for three lakhs in mumbai  ഒമാനിലേക്ക് യുവതിയെ വിറ്റ രണ്ട്പേർക്കെതിരെ കേസ്  യുവതിയെ മൂന്ന് ലക്ഷത്തിന് വിൽപ്പന നടത്തിയെന്ന കേസ്  വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന്‌ പരാതി  മുംബൈ ക്രൈം വാർത്തകൾ  Mumbai Crime Stories  കാശിമിറ പൊലീസ്  KashiMira police  മുംബൈ പൊലീസ്  woman was sold for three lakhs  വേശ്യാവൃത്തിക്ക് നിർബന്ധിച്ചു  മുംബൈ കാശിമിറ  പൊലീസ്  മുംബൈ സെക്‌സ് റാക്കറ്റ്  mumbai sex racket
വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്ന പരാതി

By

Published : Feb 25, 2023, 5:06 PM IST

മുംബൈ : വീട്ടുജോലിക്കെന്ന വ്യാജേന ഒമാനിലെത്തിച്ച് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിൽ ബ്യൂട്ടി പാർലർ നടത്തുന്ന 43 കാരിയാണ് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഏജന്‍റുമാരായ അഷ്‌റഫ്, നമിത എന്നിവർക്കെതിരെ കാശിമിറ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.

ഏജന്‍റായ അഷ്‌റഫും നമിതയും ചേർന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് തന്നെ ഒമാനിലേക്ക് വിൽക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. 2022 ജൂൺ 8 നും 2022 ഓഗസ്റ്റ് 2 നും ഇടയിലാണ് ഇരയായ യുവതി കബളിപ്പിക്കപ്പെട്ടത്. 2022 ജൂണിലാണ് നവി മുംബൈയിലെ നെരൂളിൽ താമസിക്കുന്ന അഷ്‌റഫിനെ യുവതി കണ്ടുമുട്ടിയത്. തുടർന്ന് വീട്ടുജോലിക്കെന്ന വ്യാജേന യുവതിയെ ഒമാനിലേക്ക് അയക്കുകയും അവിടെ എത്തിയതിന് പിന്നാലെ ലൈംഗികത്തൊഴിലിന് നിർബന്ധിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ യുവതി നാട്ടില്‍ തിരിച്ചെത്തുകയും ഫെബ്രുവരി 21 ന് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. നവി മുംബൈയിലെ നെരൂളിൽ സെക്ടർ ആറിൽ അഷ്‌റഫിനും നമിതയ്ക്കും ഓഫിസ് ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420, 370, 34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

അതേസമയം അഷ്‌റഫിനും നമിതയ്ക്കുമെതിരെ മറ്റെന്തെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനുമുൻപ് പ്രതികൾ സമാന രീതിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സ്‌ത്രീകളെ കബളിപ്പിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ABOUT THE AUTHOR

...view details