ഇംഫാല്‍: കലാപബാധിത മേഖലയായ മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ട് സ്ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായും നഗ്നരാക്കി റോഡിലൂടെ നടത്തിച്ചതായും ആരോപണം. കുക്കി വിഭാഗത്തിലെ സ്ത്രീകൾക്ക് നേരെയാണ് അതിക്രൂരമായ പീഡനം നടന്നിട്ടുള്ളത്. സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Manipur Violence | മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്‌ത് നഗ്‌നരാക്കി നടത്തിയെന്ന് ആരോപണം - സ്ത്രീകളെ നഗ്‌നരാക്കി
സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുക്കി സംഘടന ഐടിഎല്‍എഫാണ് വിവരം പുറത്തുവിട്ടത്.
വീഡിയോയ്ക്ക് എതിരെ അടക്കം വൻ പ്രതിഷേധമാണ് കുക്കി മേഖലകളില്‍ ഉയരുന്നത്. കുക്കി സംഘടന ഐടിഎല്‍എഫാണ് വിവരം പുറത്തുവിട്ടത്. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റർ മാറി കാൻഗ്‌പോക്‌പി ജില്ലയില്‍ മെയ് നാലിന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളെന്നാണ് കുക്കി സംഘടന ആരോപിക്കുന്നത്.
മെയ് മാസം ആദ്യം മുതല്‍ ഈ പ്രദേശത്ത് മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മില്‍ സംഘർഷം ഉണ്ടാകുകയും അത് പിന്നീട് വലിയ കലാപത്തിന് വഴിമാറുകയും ചെയ്‌തിരുന്നു. ഈ ക്രൂര കൃത്യത്തിന് പിന്നില്‍ മെയ്‌തെയ് വിഭാഗമാണെന്നാണ് കുക്കി സംഘടന ആരോപിക്കുന്നത്.