കേരളം

kerala

ETV Bharat / bharat

മകളെ കടിച്ചു ; നായകളെ തല്ലിക്കൊന്ന് യുവതി, കേസെടുത്ത് പൊലീസ്

വീടിനടത്തുവച്ച് കഴിഞ്ഞ ദിവസം അനിതയുടെ ഇളയ മകളെ നായ കടിച്ചിരുന്നു

By

Published : Apr 13, 2022, 8:10 PM IST

Woman kills puppies in Pune  Case lodged against woman afor killing pupies  മകളെ നായകടിച്ചതില്‍ ദേഷ്യം  പട്ടിക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് യുവതി
മകളെ നായകടിച്ചു; പ്രദേശത്തുള്ള നായകളെ മോത്തം തല്ലിക്കൊല്ലാന്‍ ശ്രമിച്ച യുവതിക്കെതിരെ കേസ്

പൂനെ :തന്‍റെ മകളെ കടിച്ചതിനുള്ള ദേഷ്യത്തില്‍ അടുത്തുള്ള പ്രദേശങ്ങളിലെ നായകളെ തല്ലിക്കൊന്ന യുവതിക്കെതിരെ പൊലീസ് കേസ്. അനിത ദിലീപ് ഖട്‌പെയാണ് അറസ്റ്റിലായത്. ഹടാപ്‌സര്‍ പ്രദേശത്തെ തന്‍റെ വീടിനടത്തുവച്ച് കഴിഞ്ഞ ദിവസം അനിതയുടെ ഇളയ മകളെ നായ കടിച്ചിരുന്നു. ഇതോടെ ഇവര്‍ക്ക് നായകളോട് വലിയ ദേഷ്യം തോന്നിത്തുടങ്ങി. ഇതാണ് നായക്കുഞ്ഞുങ്ങളെ കൊല്ലാന്‍ കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

അയല്‍വാസിയായ യുവതി തന്‍റെ രണ്ട് നായക്കുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് അനിത നായക്കുഞ്ഞുങ്ങളെ കൊല്ലുന്നതായി കണ്ടെത്തിയത്. ഇവര്‍ വടിയുമായി പ്രദേശത്തുകൂടി നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ABOUT THE AUTHOR

...view details