രാജസ്ഥാന് :Woman Jumps into Well With 5 Minor Daughters :ഭർത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് അഞ്ച് പെൺമക്കളുമായി 40 കാരി കിണറ്റില്‍ ചാടി മരിച്ചു. ഭർത്താവ് ബന്ധുവിന്റെ അനുശോചന യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ബദാംദേവി അഞ്ച് പെൺമക്കളോടൊപ്പം കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഗ്രാമവാസികളാണ് ആറ് മൃതദേഹങ്ങൾ കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹങ്ങൾ പ്രാദേശത്തെ ആശുപത്രിയിലേക്ക് തുടര്‍നടപടികള്‍ക്കായി മാറ്റി. ഏഴ് മക്കളുടെ അമ്മയും ചെചത് പൊലീസ് സ്റ്റേഷന് പരിധിയില്‍ ബഞ്ചറോൺ കാ ദേരയിൽ താമസിക്കുന്ന ശിവ്ലാൽ ബഞ്ചാരയുടെ ഭാര്യയുമാണ് മരിച്ച ബദാംദേവി. സാവിത്രി (14), അങ്കലി (8), കാജൽ (6), ഗുഞ്ചൻ (4), ഒരു വയസ്സുള്ള അർച്ചന എന്നിവരാണ് മരിച്ച മറ്റാളുകള്‍.