ഫിറോസാബാദ്/ ഉത്തർപ്രദേശ്:റോഡപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതി മരണപ്പെടുന്നതിന് തൊട്ടുമുൻപ് പെണ്‍കുഞ്ഞിന് ജന്മം നൽകി. ആഗ്രയിലെ ധനൗലി സ്വദേശിനിയായ കാമിനി എന്ന യുവതിയാണ് റോഡരികിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഉത്തർപ്രദേശിലെ നർഖി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബർതാര ഗ്രാമത്തിന് സമീപമാണ് സംഭവം.
വാഹനാപകടത്തിൽ ഗുരുതര പരിക്ക്; മരിക്കുന്നതിന് തൊട്ടു മുൻപ് പെണ്‍കുഞ്ഞിന് ജന്മം നൽകി യുവതി - woman gave birth to a baby girl on the road in up
ആഗ്രയിലെ ധനൗലി സ്വദേശിനിയായ കാമിനി എന്ന യുവതിയാണ് റോഡരികിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്
പൂർണ ഗർഭിണിയായിരുന്ന കാമിനി ഭർത്താവ് രാമുവിനൊപ്പം ബുധനാഴ്‌ച(20.07.2022) മാതൃവീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാമിനി റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാമിനി റോഡരികിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. കാമിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
TAGGED:
miracle baby in up