കരൗളി (രാജസ്ഥാൻ) :ഒറ്റ പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി 25കാരി. മാസം തികയാതെയുള്ള പ്രസവമായതിനാൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു. രാജസ്ഥാനിലെ കരൗളിയിലെ ഭാരത് ഹോസ്‌പിറ്റലിൽ തിങ്കളാഴ്‌ചയായിരുന്നു (25.07.2022) സംഭവം.
3 പെൺകുട്ടികൾക്കും 2 ആണ്‍കുട്ടികൾക്കുമാണ് രശ്‌മി (25) ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് 7 വർഷത്തിന് ശേഷമാണ് രശ്‌മി-അഷ്‌റഫ് അലി ദമ്പതികൾക്ക് കുഞ്ഞുങ്ങൾ പിറന്നത്. ഏഴാം മാസത്തിലുള്ള പ്രസവമായതിനാൽ കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമായിരുന്നു.